യു.എസ്​ പാകിസ്​താനേയും വിലക്കിയേക്കും

വാഷിങ്​ടൺ: ഏഴ്​ മുസ്​ലിം രാജ്യങ്ങളിൽ നിന്നുള്ളവർ യാത്രാ വിലക്ക് ഏർപ്പെടുത്തിയതിന്​ പിന്നാലെ അമേരിക്ക പാകിസ്​താനെതിരെയും നടപടിയെടുക്കുമെന്ന്​ റിപ്പോർട്ട്​. വൈറ്റ്​ ഹൗസ്​ പ്രതിനിധി റിയൻസ്​ പ്രിബസാണ്​ ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്​. 

നിലവിൽ വിലക്കിയിട്ടുള്ള ഏഴ്​ രാജ്യങ്ങള​​ും തീവ്രവാദത്തിന്​ ശക്​തമായ വേരോട്ടമുള്ള രാജ്യങ്ങളാണെന്ന്​ ഒബാമ ഭരണകൂടം  കണ്ടെത്തിയിട്ടുണ്ടെന്ന്​ വൈറ്റ്​ ഹൗസ്​ പ്രതിനിധി സി.ബി.സി ന്യൂസിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ശക്​തമായ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്ന രാജ്യങ്ങളാണ്​ പാകിസ്​താനും അഫ്​ഗാനിസ്​താനും. ഇൗ രാജ്യങ്ങളുടെ കാര്യത്തിലും വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യാത്രാ വിലക്കിനെ ന്യായീകരിച്ച വൈറ്റ്​ ഹൗസ്​ പ്രതിനിധി അമേരിക്കൻ ജനങ്ങൾക്ക്​ കൂടുതൽ പ്രാധാന്യം നൽകുന്ന ട്രംപി​​െൻറ നയത്തെയും അനുകൂലിച്ചു. ഏഴു മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ജനങ്ങൾക്ക്​ വിലക്കേർപ്പെടുത്താനുള്ള ട്രംപി​​െൻറ തീരുമാനം വൻ പ്രതിഷേധങ്ങൾക്ക്​ കാരണമായിരുന്നു.

ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശിക്കുന്നതിനുള്ള വിലക്കാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. സിറിയയിൽ നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കിയിട്ടുണ്ട്. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയത്.

Tags:    
News Summary - Pakistan Could Be Put On Donald Trump's Immigration Ban List, Says White House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.