ഭീകര സംഘടനകൾക്ക്​ പാകിസ്​താൻ സഹായം തുടരുന്നു -യു.എസ്​

വാഷിങ്ടൺ: ഇന്ത്യയില്‍ അതിശക്തമായ ആക്രമണം നടത്തിയ ഭീകര സംഘടനകള്‍ക്ക് പാകിസ്​​താന്‍ ഇപ്പോഴും സഹായം നല്‍കുന്നുണ്ടെന്ന് പ്രമുഖ അമേരിക്കന്‍ സംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസ്. പാകിസ്​താന്‍ നടത്തുന്ന ചതിക്കും വഞ്ചനക്കും കൃത്യമായ തിരിച്ചടി നല്‍കാത്തതു കൊണ്ടാണ് ഈ നടപടി തുടരുന്നതെന്നും സംഘടനയുടെ മുതിര്‍ന്ന അംഗം ബില്‍ റോജിയോ അമേരിക്കന്‍ കോണ്‍ഗ്രസി​​െൻറ വാദംകേള്‍ക്കലിനിടെ വ്യക്തമാക്കി. ഭീകരര്‍ക്കു പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കാന്‍ അമേരിക്ക തയാറാകണമെന്നും യു.എസ് ജനപ്രതിനിധികളോട് ബില്‍ ആവശ്യപ്പെട്ടു.

താലിബാന് പാകിസ്​താന്‍ നല്‍കുന്ന പിന്തുണയാണ് അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യത്തിനു തിരിച്ചടിയുണ്ടാകാന്‍ കാരണം. അവിടെനിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കം അംഗീകരിക്കുന്നില്ലെന്നും ബില്‍ പറഞ്ഞു. ഇതു ശത്രുക്കളുടെ മുന്നേറ്റത്തിനു മാത്രമേ ഉപകരിക്കൂ. സൈനികമായും ബുദ്ധിപരമായും ആക്രമണം നടത്താനുള്ള പദ്ധതി തയാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Tags:    
News Summary - Pakistan adi to terror groups- US - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.