വാഷിങ്ടൺ: അമിത സ്മാർട്ഫോൺ ഉപയോഗം കൗമാരക്കാരുടെ സന്തോഷം കെടുത്തുന്നുവെന്ന് പുതിയ പഠനം. യൂനിേവഴ്സിറ്റി ഒാഫ് ജോർജിയയിലെ ഗവേഷകർ നിരവധി കൗമാരക്കാരിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. സമൂഹമാധ്യമങ്ങൾ, കമ്പ്യൂട്ടർ ഗെയിമുകൾ, വിഡിയോ ചാറ്റിങ് തുടങ്ങിയ വിനോദങ്ങളിൽ സമയം ചെലവഴിക്കുന്ന കൗമാരക്കാരിലാണ് ഇൗ പ്രശ്നം. വായന, കായിക വിനോദങ്ങൾ, പരസ്പരം കണ്ടുള്ള സംസാരങ്ങൾ തുടങ്ങിയ മറ്റ് പ്രവൃത്തികളിൽ ഏർപ്പെടുന്നവരിൽ സന്തോഷത്തിെൻറ തോത് കൂടുതലായിരിക്കുമെന്നും പഠനത്തിൽ പറയുന്നു.
സന്തോഷവാന്മാരായ കൗമാരക്കാരിൽ ഏറിയ പങ്കും സമൂഹമാധ്യമങ്ങൾ ദിവസം ഒരു മണിക്കൂറിൽ താഴെ മാത്രമേ ഉപയോഗിക്കൂവെന്ന് സാൻ ഡിയഗോ യൂനിവേഴ്സിറ്റി പ്രഫസർ ജീൻ എം. ട്വെംഗ് പറഞ്ഞു. സ്ക്രീനിനു മുന്നിൽ ചെലവഴിക്കുന്ന അധികസമയം സന്തോഷത്തിെൻറ അളവിനെ കുറക്കുകയാണ്. ദിവസവും രണ്ടു മണിക്കൂറിലധികം സമൂഹമാധ്യമങ്ങൾ ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണം. സുഹൃത്തുക്കളെ കാണാനും അവരുമായി സംവദിക്കാനും സമയം കണ്ടെത്തണം. ഇത് സന്തോഷത്തിെൻറ അളവ് വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2012 മുതൽ 2016 വരെയുള്ള കാലയളവിൽ അമേരിക്കയിലെ സ്മാർട്ഫോൺ ഉപയോഗം 50 ശതമാനമാണ് വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.