ഹവാന: വിസയില്ലാതെ യു.എസിലത്തെുന്ന ക്യൂബന്‍ പൗരന്മാര്‍ക്ക് താമസിക്കാന്‍ അനുമതിനല്‍കുന്ന കുടിയേറ്റനിയമം യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ റദ്ദാക്കി. ‘വെറ്റ് ഫൂട്ട്, ഡ്രൈ ഫൂട്ട്’ എന്ന പേരിലറിയപ്പെടുന്ന രണ്ടുദശകം പഴക്കമുള്ള നയമാണ് അധികാരമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഒബാമ റദ്ദാക്കിയത്. ഈ നയം എടുത്തുകളയാന്‍ വര്‍ഷങ്ങളായി
ക്യൂബന്‍ ഉദ്യോഗസ്ഥര്‍ ആവശ്യമുന്നയിക്കുകയാണ്. ഈ നയത്തിന്‍െറ ചുവടുപിടിച്ച് നിരവധി അനധികൃത കുടിയേറ്റക്കാരും യു.എസിലത്തെിയിരുന്നു. വാഷിങ്ടണും ഹവാനയും മാസങ്ങളായി നടത്തിയ കൂടിയാലോചനക്കു ശേഷമാണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനമായത്.
നീക്കത്തെ ക്യൂബന്‍ അധികൃതര്‍ സ്വാഗതം ചെയ്തു. മനുഷ്യക്കടത്തുള്‍പ്പെടെ തടയാന്‍ ഇതുകൊണ്ടു കഴിയുമെന്ന് അവര്‍ വ്യക്തമാക്കി.
2015ല്‍ ക്യൂബയില്‍നിന്ന് 40,000ത്തോളം പേരാണ് അമേരിക്കയിലത്തെിയത്.
2016ല്‍ 54,000വും. ഇങ്ങനെയത്തെുന്നവരെ യു.എസ് പിന്നീട് തിരിച്ചയക്കില്ല. കടല്‍മാര്‍ഗം ഫ്ളോറിഡയിലേക്ക് കടക്കാന്‍ ശ്രമിച്ച ആയിരക്കണക്കിന് ക്യൂബന്‍ സ്വദേശികളെ തീരരക്ഷാസേന പിടികൂടിയതിനെ തുടര്‍ന്നാണ് 1995ല്‍ ബില്‍ ക്ളിന്‍റന്‍ യു.എസ് പ്രസിഡന്‍റായ അവസരത്തില്‍ ഈ നയം തുടങ്ങിയത്. ശീതയുദ്ധ വൈരികളായിരുന്ന ക്യൂബയും അമേരിക്കയും തമ്മിലുള്ള ബന്ധം 2014ലാണ് സാധാരണരീതിയിലായത്. ബറാക് ഒബാമയുടെ ചരിത്രസന്ദര്‍ശനത്തിനുശേഷം ക്യൂബക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ എടുത്തുകളഞ്ഞു. സന്ദര്‍ശനത്തിനുശേഷവും നയത്തില്‍ ഭേദഗതി വരുത്താന്‍ ക്യൂബ ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് ഹാക്കിങ്: നടപടിയെടുക്കുമെന്ന് ട്രംപ്
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സമയത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇ-മെയിലുകള്‍ റഷ്യന്‍ ചാരന്മാര്‍ ഹാക് ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അധികാരമേറി 90 ദിവസങ്ങള്‍ക്കകം ഈ വിഷയത്തില്‍ നടപടിയെടുക്കും. യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതായി തെളിയിക്കുന്ന രേഖകള്‍ കഴിഞ്ഞദിവസം ഇന്‍റലിജന്‍സ് ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി ഡോണള്‍ഡ് ട്രംപിന് നേരത്തേ ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.