ട്രം​പി​നെ​തി​രാ​യ ലേ​ഖ​നം ട്വിറ്ററിൽ പ​ങ്കു​വെ​ച്ച്​ ഒ​ബാ​മ

വാ​ഷി​ങ്​​ട​ൺ: ഡെ​മോ​ക്രാ​റ്റി​ക്​ വ​നി​ത പ്ര​തി​നി​ധി​ക​ളെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച യു.​എ​സ്​ പ്ര ​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ മ​റു​പ​ടി​യുമായി മു​ൻ​ഗാ​മി ബ​റാ​ക്​ ഒ​ബാ​മ. ‘ഞ​ങ്ങ​ൾ ആ​ഫ്രോ അ​മേ​രി​ ക്ക​ക്കാ​ർ, ദേ​ശ​ഭ​ക്​​ത​ർ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ വാ​ഷി​ങ്​​ട​ൺ പോ​സ്​​റ്റി​ൽ ഒ​ബാ​മ ഭ​ര​ണ​കൂ​ട​ത്തി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ർ എ​ഴു​തി​യ ലേ​ഖ​നത്തി​​െൻറ ലിങ്ക്​ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചാണ്​ ഒ​ബാ​മ രംഗത്തുവന്നത്​. സാധാരണ ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​ഴി​ഞ്ഞു​നി​ൽ​ക്കാ​റാ​ണ്​ പ​തി​വ്.

വം​ശീ​യ​ത​ക്കും ലിം​ഗ​വി​വേ​ച​ന​ത്തി​നും വി​ദ്വേ​ഷ​ത്തി​നു​മെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ള​ണ​മെ​ന്നും ലേ​ഖ​ന​ത്തി​ൽ ആ​ഹ്വാ​നം​ചെ​യ്യു​ന്നു​ണ്ട്. ഒബാമയുടെ ഭരണകാലത്തെ148 ആ​ഫ്രോ-​അ​മേ​രി​ക്ക​ൻ വം​ശ​ജ​ർ ഒപ്പുവെച്ച ലേഖനമാണിത്​​. അ​വ​രോ​ടൊ​പ്പ​മു​ള്ള കാ​ലം മ​ഹ​ത്ത​ര​മാ​യി​രു​ന്നെ​ന്നും ഒ​ബാ​മ ഓർമിച്ചു. ട്രം​പി​​െൻറ വം​ശീ​യാ​ക്ര​മ​ണ​​ത്തി​നെ​തി​രെ മി​ഷേ​ൽ ഒ​ബാ​മ​യും രം​ഗ​ത്തു​വ​ന്നി​രു​ന്നു.

അ​മേ​രി​ക്ക​യു​ടെ പൈ​തൃ​കം അ​റി​യു​ന്ന ഒ​രാ​ളും മ​റ്റു​ള്ള​വ​രോ​ട്​ രാ​ജ്യ​ത്തു​നി​ന്ന്​ ഇ​റ​ങ്ങി​പ്പോ​കാ​ൻ പ​റ​യി​ല്ലെ​ന്നും ഓ​ർ​മി​പ്പി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Obama Tweets Article Trump-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.