ഒ​ബാ​മ​യു​ടെ ഒാ​ൺ​ലൈ​ൻ പ്രൈ​വ​സി  നി​യ​മ​ത്തി​നെ​തി​രെ യു.​എ​സ്​ കോ​ൺ​ഗ്ര​സ്​


വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമ നടപ്പാക്കിയ ഒാൺലൈൻ പ്രൈവസി റെഗുലേഷൻ നിയമം നിർത്തലാക്കാൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് യു.എസ് കോൺഗ്രസ് അംഗങ്ങളുടെ പിന്തുണ. 215ൽ 205 അംഗങ്ങളും നിയമം നിർത്തലാക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 

ഉപഭോക്താക്കളുടെ വിവരങ്ങൾ പങ്കുവെക്കുന്നതിൽനിന്ന് ഇൻറർനെറ്റ് ബ്രോഡ്ബാൻഡ് ദാതാക്കൾക്ക് വിലക്കേർപ്പെടുത്തുന്നതാണ് ഒാൺലൈൻ പ്രൈവസി റെഗുലേഷൻ നിയമം. നീക്കത്തിലൂടെ അമേരിക്കൻ പൗരന്മാരുടെ സ്വകാര്യതക്കുമേൽ ലാഭം കൊയ്യാനാണ് റിപ്പബ്ലിക്കൻ അംഗങ്ങളുടെ ശ്രമമെന്ന് ഡെമോക്രാറ്റുകൾ വിമർശിച്ചു. റിപ്പബ്ലിക്കൻ അംഗങ്ങളുെട തീരുമാനത്തെ പിന്തുണക്കില്ലെന്ന് ന്യൂനപക്ഷ നേതാവ് നാൻസി പെലോസി അഭിപ്രായപ്പെട്ടു.

എന്നാൽ, പുതിയ നിക്ഷേപങ്ങൾ നിരുത്സാഹപ്പെടുത്തുന്നതാണ് നിലവിലെ നിയമമെന്നും ഒാൺലൈൻ പ്രൈവസി റെഗുലേഷനുമായി ബന്ധെപ്പട്ട് പുതിയ ഫെഡറൽ ഏജൻസി രൂപവത്കരിക്കേണ്ടതുണ്ടെന്നും ഫെഡറൽ കമ്യൂണിക്കേഷൻസ് കമീഷൻ ചെയർമാൻ പറഞ്ഞു.

News Summary - obama online privasy policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.