മുസ്​ലിം നിരോധനമല്ല; കുടിയേറ്റ വിലക്കിന്​ വിശദീകരണവുമായി ട്രംപ്​

വാഷിങ്​ടൺ: ഏഴ്​ മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക്​​ വിലക്ക്​ ഏർപ്പെടുത്തിയതിന്​ വിശദീകരണവുമായി അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​. ഉത്തരവിനെ തുടർന്ന്​ വൻ​തോതിൽ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ്​ ട്രംപ്​ വിശദീകരണവുമായി രംഗത്തെത്തിയത്​. തീരുമാനം മുസ്​ലിം നിരോധനമല്ല. മാധ്യമങ്ങൾ തീരുമാനത്തെ തെറ്റായി റിപ്പോർട്ട്​ ചെയ്യുകയായിരുന്നുവെന്ന്​ ട്രംപ്​ പ്രതികരിച്ചു.

മതവുമായി നിരോധനത്തിന്​ ബന്ധമില്ല. രാജ്യത്തെ തീവ്രവാദത്തിൽ നിന്ന്​ രക്ഷിക്കുന്നതിനായാണ്​ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ട്രംപ്​ പറഞ്ഞു. 40തോളം വരുന്ന മറ്റ്​ മുസ്​ലിം രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾക്ക്​ ​അമേരിക്കയിൽ വരുന്നതിന്​ തടസമില്ലെന്നും ട്രംപ്​ അറിയിച്ചു. സിറിയയിലെ ജനങ്ങളുടെ അവസ്ഥയിൽ ദു:ഖമുണ്ടെന്നും എന്നാൽ രാജ്യത്തി​​െൻറ സുരക്ഷക്കാണ്​ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ട്രംപ്​ പ്രസ്​താവനയിൽ പറഞ്ഞു.

ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശിക്കുന്നതിനുള്ള വിലക്കാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. സിറിയയിൽ നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കിയിരുന്നു. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കിയിട്ടുണ്ട്​.

Tags:    
News Summary - Not a Muslim Ban, Says Trump As Protests Over Immigration Order Rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.