ആണവകേന്ദ്രങ്ങൾ പരി​ശോധിക്കാൻ ഉത്തര കൊറിയ അനുമതി നൽകിയെന്ന്​ മൈക്​ പോംപിയോ

സോൾ: ആണവകേന്ദ്രങ്ങൾ പരിശോധിക്കാൻ ഉത്തര കൊറിയ അന്താരാഷ്​ട്ര സംഘ​ത്തിന്​ അനുമതി നൽകുമെന്ന്​ യു.എസ്​ സ്​റ് റേറ്റ്​ സെക്രട്ടറി മൈക്​ പോംപിയോ. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ്​ ഉന്നുമായി ചർച്ച നടത്തിയ ശേഷമാണ്​ ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്​. സിംഗപ്പൂരിൽ നടന്ന ട്രംപ്​-കിം ഉച്ചകോടിയിലെ ധാരണപ്രകാരമുള്ള ആണവ നിരായുധീകരണത്തിലെ സുപ്രധാന പടിയാകും പരിശോധനയെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

ഉത്തര കൊറിയൻ തലസ്​ഥാനമായ ​പ്യോങ്​യാങ്ങിലാണ്​ പോംപിയോ-കിം ചർച്ച നടന്നത്​. മടക്കയാത്രയിൽ ദക്ഷിണ ​കൊറിയൻ തലസ്​ഥാനമായ സോളിൽ നടന്ന വാർത്തസമ്മേളനത്തിലാണ്​ പോംപിയോ ഇക്കാര്യം വെളിപ്പെടുത്തിയത്​. ഏറ്റവും അടുത്ത സമയത്തുതന്നെ ​യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപുമായി രണ്ടാമത്തെ ഉച്ചകോടിക്ക്​ കിം സന്നദ്ധമായതായും പോംപിയോ പറഞ്ഞു. രണ്ടാം ഉച്ചകോടി ഉടനുണ്ടാകുമെന്ന്​ ട്രംപ്​ യു.എൻ പൊതുസഭയിൽ സംസാരിക്കവെ വ്യക്തമാക്കിയിരുന്നു.

പോംപിയോയുടെ സന്ദർശനത്തിലെ പുരോഗതിയിൽ കിം സംതൃപ്​തനാണെന്ന്​ ഉത്തര കൊറിയൻ വാർത്ത ഏജൻസിയും റിപ്പോർട്ട്​ ചെയ്​തു. രാജ്യത്തെ വിവിധ മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ്​ സന്ദർശനം റിപ്പോർട്ട്​ ചെയ്​തത്​.
ചൈന അതിർത്തി പ്രദേശത്ത്​ സ്​ഥിതി ചെയ്യുന്ന ഉത്തര കൊറിയയുടെ പുങ്​യീ റി ആണവ കേന്ദ്രത്തിലാണ്​ ആറു പരീക്ഷണങ്ങൾ നടന്നത്​.

ഇൗ കേന്ദ്രം കഴിഞ്ഞ മേയ്​ മുതൽ പ്രവർത്തനം അവസാനിപ്പിച്ചതായാണ്​ കിം ഭരണകൂടം അവകാശപ്പെടുന്നത്​. എന്നാൽ, ഇത്​ ഉറപ്പുവരുത്താൻ അന്താരാഷ്​ട്ര നിരീക്ഷണ സംഘത്തെ പ്ര​വേശിപ്പിക്കാൻ ഉത്തര കൊറിയ ഇതുവരെ അനുവദിച്ചിരുന്നില്ല.

Tags:    
News Summary - North korea agrees to check atomic centre; mike pompeo said -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.