ന്യൂയോർക്കിൽ പൂച്ചകൾക്കും​ കോവിഡ്​

ന്യൂയോർക്: യു.എസിലെ കോവിഡ്​ വ്യാപന കേന്ദ്രമായ ന്യൂയോർക്കിൽ രണ്ട്​ വളർത്തുപൂച്ചകൾക്ക്​ രോഗബാധ സ്​ഥിരീകര ിച്ചു. യു.എസിൽ ഇതാദ്യമായാണ്​ വളർത്തുമൃഗങ്ങളിൽ കോവിഡ്​ കണ്ടെത്തുന്നത്​.

രണ്ടു​പൂച്ചകൾക്കും ചെറിയ ലക്ഷണങ ്ങൾ മാത്രമേയുള്ളൂവെന്നും ഉടൻ സുഖംപ്രാപിക്കുമെന്ന്​ കരുതുന്നതായും കാർഷിക വകുപ്പ്​ അറിയിച്ചു. പൂച്ചകളുടെ ഉടമസ്​ഥൻ കോവിഡ്​ പോസിറ്റീവായിരുന്നു. ആ വീട്ടിലെ മറ്റ്​ അംഗങ്ങൾക്കാർക്കും കോവിഡില്ല. വീട്ടിലുള്ള മറ്റൊരു പൂച്ചക്കും രോഗലക്ഷണങ്ങളില്ല.
കോവിഡ്​ സ്​ഥിരീകരിച്ചവർ വളർത്തുമൃഗങ്ങളിൽ നിന്ന്​ അകലംപാലിക്കണമെന്ന്​ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്​.

അതിനിടെ, ന്യൂയോർക്കിലെ ബ്രോങ്ക്​സ്​ മൃഗശാലയിലെ ഏഴ്​ മൃഗങ്ങൾക്കു കൂടി രോഗം സ്​ഥിരീകരിച്ചു. ഈ മാസം ആദ്യം ഇവിടത്തെ മലയൻ കടുവക്ക്​ കോവിഡ്​ ബാധിച്ചിരുന്നു. മൃഗശാല ജീവനക്കാരിൽ നിന്നാണ്​ രോഗം പടർന്നതെന്ന്​ കരുതുന്നു. മൃഗങ്ങളുടെ മൂക്ക്​,തൊണ്ട, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിൽ നിന്ന്​ സ്രവം ശേഖരിച്ചാണ്​ ലാബുകളിലേക്ക്​ പരിശോധനക്കയക്കുന്നത്​. ന്യൂയോർക്കിൽ 15000ത്തിലേറെ ആളുകളാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

Tags:    
News Summary - New York Cats Become First US Pets To Contract Coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.