യു.എസ്​ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപ്പെടൽ: അന്വേഷണം അവസാനിപ്പിച്ചു

വാഷിങ്​ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപ്പെടൽ സംബന്ധിച്ച അന്വേഷണം അവസാനിപ്പിച്ചു. യു.എസ്​ സ്​പെഷ്യൽ ക ൗൺസിൽ റോബർട്ട്​ മുള്ളർ അന്വേഷണം അവസാനിപ്പിച്ച്​ റിപ്പോർട്ട്​ സമർപ്പിച്ചു. ഇതോടെ രണ്ട്​ വർഷം നീണ്ട മുള്ളറി ​ൻറെ അന്വേഷണത്തിനാണ്​​ പരിസമാപ്​തിയാവുന്നത്​.

വെള്ളിയാഴ്​ച മുള്ളർ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട്​ അറ്റോണി ജനറൽ വില്ല്യം ബാറിന്​ കൈമാറി. അതേ സമയം, റിപ്പോർട്ട്​ സമർപ്പിച്ച്​ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ പ്രതികരണം നടത്താൻ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ തയാറായിട്ടില്ല.

2016ലെ അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപ്പെടൽ ഉണ്ടായോയെന്നാണ്​ പ്രധാനമായും മുള്ളർ പരിശോധിച്ചത്​. ട്രംപിന്​ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപ്പെടലിൽ പങ്കു​ണ്ടോ എന്നതും അന്വേഷണത്തിൻറെ പരിധിയിൽ ഉൾപ്പെട്ടിരുന്നു.

Tags:    
News Summary - Mueller ends Trump-Russia probe-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.