രണ്ട്​ ലക്ഷത്തിലേറെ ഇന്ത്യക്കാർ ഗ്രീൻ കാർഡിനുള്ള കാത്തിരിപ്പിലെന്ന്​ യു.എസ്​

വാഷിങ്​ടൺ: യു.എസിൽ നിയമപരമായ സ്​ഥിര താമസത്തിനും കുടുംബ-സ്​പോൺസർ വിഭാഗങ്ങളിലുള്ള ഗ്രീൻ കാർഡിനുമായി കാത്തിരി ക്കുന്നത്​ 40 ലക്ഷം പേർ. ഇതിൽ​ 2,27,000 ഇന്ത്യക്കാരെന്നാണ്​​ റിപ്പോർട്ട്​. മെക്​സിക്കോയിൽ നിന്ന്​ 15 ലക്ഷം ആളുകളും ച ൈനയിൽ നിന്ന്​ 1,80,000 പേരും ഇത്തരത്തിൽ ഗ്രീൻ കാർഡിനു വേണ്ടി കാത്തിരിക്കുന്നവരായുണ്ട്​.

ഭൂരിഭാഗവും യു.എസ്​ പൗര ൻമാരുടെ കൂടപ്പിറപ്പുകൾക്കുള്ള കുടുംബ-സ്​പോൺസർ വിഭാഗത്തിലെ ഗ്രീൻ കാർഡിനുള്ള പട്ടികയിലാണ്​. കുടുംബാംഗങ്ങൾ വഴിയുള്ള ഗ്രീൻ കാർഡിനാണ്​ ഭൂരിഭാഗം ഇന്ത്യക്കാര​ും അപേക്ഷിച്ചിട്ടുള്ളത്​. 1,81,000ൽ അധികം അപേക്ഷകളാണ്​ ഇത്തരത്തിലുള്ളത്​. ഇതിൽ 42000 അപേക്ഷകരും യു.എസ്​ പൗരൻമാരുടെ വിവാഹിതരായ മക്കളാണ്​. 2500ലധികം അപേക്ഷകർ യു.എസ്​ പൗരൻമാരുടെ പങ്കാളികളും പ്രായപൂർത്തിയാവാത്ത കുട്ടികളുമാണ്​.

നിലവിലെ യു.എസ്​ നിയമമനുസരിച്ച്​ സ്വന്തം പൗരൻമാർക്ക്​ കുടുംബാംഗങ്ങളെയോ രക്തബന്ധത്തിലുള്ളവരെയോ ഗ്രീൻ കാർഡിനു വേണ്ടിയോ നിയമപരമായ സ്ഥിര താമസത്തിനായോ സ്​പോൺസർ ചെയ്യാം. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഇൗ സംവിധാനത്തിന്​ എതിരാണ്​.

ഇൗ സംവിധാനത്തെ കു​ടിയേറ്റത്തി​​െൻറ ചങ്ങല എന്നാണ്​ ട്രംപ്​ വിശേഷിപ്പിച്ചത്​. കുടുംബ-സ്​പോൺസർ വിഭാഗത്തിലുള്ള കുടിയേറ്റം അവസാനിപ്പിക്കണമെന്നാണ്​ ട്രംപി​​െൻറ നയം​. എന്നാൽ പ്രതിപക്ഷത്തിരിക്കുന്ന ഡെമോക്രാറ്റിക്​ പാർട്ടി ഇൗ നീക്കത്തെ എതിർക്കുകയാണ്​.


Tags:    
News Summary - More Than 2,27,000 Indians Waiting For Family-Sponsored US Green Cards -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.