വാഷിങ്ടൺ: കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് സാമൂഹിക മാധ്യമങ്ങളിൽ രണ്ട് വയസ്സുകാരിയായ പാർക്കർ വൈറലാകാൻ തുടങ്ങിയത്. നാഷനൽ പോർട്രെയ്റ്റ് ഗാലറിയിൽ പ്രദർശിപ്പിച്ച മുൻ പ്രഥമ വനിത മിഷേൽ ഒബാമയുടെ ചിത്രം അദ്ഭുതത്തോടെ പാർക്കർ നോക്കിനിൽക്കുന്ന ചിത്രമായിരുന്നു സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തത്. തെൻറ ചിത്രത്തിൽ കൗതുകത്തോടെ നോക്കുന്ന ആരാധികയുടെ ചിത്രം മിഷേലിെൻറ ശ്രദ്ധയിലുമെത്തി. ഉടൻ തന്നെ തെൻറ സ്റ്റാഫിന് കുട്ടിയെ കണ്ടെത്താൻ നിർദേശം നൽകുകയായിരുന്നു.
പാർക്കറിെൻറ മാതാവ് ജെസീക്കയെ കണ്ടെത്തിയ സ്റ്റാഫ് ഇവരെ മിഷേലിെൻറ ഒാഫിസിലേക്ക് ക്ഷണിക്കുകയായിരുന്നു. അങ്ങനെ ഒാഫിസിലെത്തിയ പാർക്കറുമായി മുക്കാൽ മണിക്കൂറോളം കളിചിരികളുമായി മുൻ പ്രഥമ വനിത കഴിച്ചുകൂട്ടി. മാത്രമല്ല, പാർക്കറുമൊത്ത് നൃത്തം ചെയ്യുന്ന വിഡിയോയും മിഷേൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
പാർക്കറിനെ കണ്ടുമുട്ടിയതിൽ അതിയായ സന്തോഷമുണ്ടെന്നും ഭാവിയിൽ ഉയർന്ന നിലയിലെത്തി അവളുടെ ചിത്രം അദ്ഭുതത്തോടെ താൻ നോക്കിനിൽക്കുന്ന അവസ്ഥയുണ്ടാകെട്ടയെന്നും മിഷേൽ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.