മെക്സികോ സിറ്റി: മെക്സികോയിൽ വ്യാഴാഴ്ചയുണ്ടായ വൻ ഭൂചലനത്തിൽ 32 പേർ മരിച്ചു. നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂകമ്പമാണിതെന്ന് പ്രസിഡൻറ് പെന നിേറ്റാ പറഞ്ഞു. യു.എസ് ജിയളോജിക്കൽ സർവേയുടെ റിപ്പോർട്ടനുസരിച്ച് റിക്ടർ സ്കെയിലിൽ 8.1 രേഖപ്പെടുത്തിയ ഭൂചലനമണിത്. ഓക്സ്കയിലെ ജുചിടനിലാണ് കൂടുതൽ നാശം സംഭവിച്ചത്. രണ്ടു കുട്ടികളുൾപ്പെടെ പത്തു പേർ ഇവിടെ മരിച്ചു. മതിൽ ഇടിഞ്ഞുവീണാണ് ഒരു കുട്ടി മരിച്ചതെന്ന് ടബസ്കോ ഗവർണർ ആർതുറോ നുനെസ് പറഞ്ഞു.
ആശുപത്രിയിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിെന തുടർന്ന് വെൻറിലേറ്ററിലായിരുന്ന മറ്റൊരു കുട്ടിയും മരിച്ചു. ബാക്കി മൂന്നു പേർ മരിച്ചത് ചിയപസ് സംസ്ഥാനത്താണ്. 1985ൽ ഉണ്ടായതിനെക്കാൾ വലിയ ഭൂകമ്പമാണിത്. അന്ന് പതിനായിരത്തോളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. തീരദേശമായ പിജിജ്യാപനിൽനിന്ന് 123 കിലോമീറ്റർ അകലെ പസഫിക് സമുദ്രത്തിലാണ് ഭൂകമ്പത്തിെൻറ പ്രഭവകേന്ദ്രം. 70 കിലോമീറ്റർ ആഴത്തിലാണ് പ്രകമ്പനമുണ്ടായിരിക്കുന്നത്.
12 കോടി ആളുകൾക്ക് പ്രകമ്പനം അനുഭവപ്പെട്ടു. പരിക്കേറ്റവരും കുടുംബാംഗങ്ങളും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ സെക്യൂരിറ്റി ആൻഡ് സർവിസ് ഫോർ സ്േറ്ററ്റ് വർക്കേഴ്സിന് (ഐ.എസ്.എസ്.എസ്.ടി.ഇ) പുറത്ത് ഒത്തുചേർന്നിരിക്കുകയാണ്. തീരദേശത്തുള്ളവരോട് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്.
വൈദ്യുതിബന്ധം ഇല്ലാതായതോടെ ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റി. സ്കൂൾ, വീട്, ആശുപത്രി എന്നിവക്ക് കേടുപാട് സംഭവിച്ചു. പത്തു ലക്ഷം വീടുകളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഇത് പിന്നീട് പുനഃസ്ഥാപിച്ചു. തെരുവിലായവരെ സഹായിക്കാൻ സൈന്യം രംഗത്തിറങ്ങി. മെക്സികോ സിറ്റിയിലും ഭൂകമ്പം ഭയന്ന് ആളുകൾ നിരത്തിലിറങ്ങി. സിലന ക്രൂസിൽ സൂനാമി ഭീഷണി നിലനിൽക്കുന്നതായും മുന്നറിയിപ്പുണ്ട്. മെക്സികോ സിറ്റിയടക്കം പത്ത് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.