ദേശീയഗാനം ആലപിക്കുമ്പോൾ കൈ ഉയർത്തിയില്ല: ട്രംപിനെ ഒാർമിപ്പിച്ച്​ മെലാനി VIDEO

വാഷിങ്ടൺ: ദേശീയഗാനം ആലപിക്കുമ്പോൾ വലതുകൈ നെഞ്ചോടു ചേർത്തുപിടിക്കാൻ മറന്ന യു.എസ്പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ പ്രഥമ വനിത തട്ടി ഒാർമിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. വൈറ്റ് ഹൗസിൽ പരമ്പരാഗതമായി നടത്തുന്ന ഇൗസ്റ്റർ ആഘോഷങ്ങളിൽ അതിഥികളെ സ്വാഗതം ചെയ്യുന്ന ചടങ്ങിലാണ് സംഭവം.

ട്രംപും മെലാനിയ ട്രംപും മകൻ ബാരൻ ട്രംപുമാണ് ചടങ്ങിനെത്തിയത്. ദേശീയഗാനം ആലപിക്കാൻ തുടങ്ങുമ്പോൾ ട്രംപ് കൈയുയർത്തി നെഞ്ചിൽ വെക്കാൻ മറന്നു നിൽക്കുകയായിരുന്നു. എന്നാൽ  േസളാവേനിയക്കാരിയായ മെലാനിയയും ബാരനും കൈനെഞ്ചോട് ചേർത്ത് നിൽക്കുകയും ചെയ്തു. യഥാർഥ അമേരിക്കൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ട്രംപിനെ മെലാനിയയാണ് കൈയ്യിൽ തട്ടി ദേശീയഗാനത്തെ ആദരിക്കാൻ ഒാർമിപ്പിച്ചത്.

നവമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായികൊണ്ടിരിക്കയാണ്. പ്രസിഡൻറായിട്ടും രാജ്യത്തെ സാധാരണ പൗരൻമാരുടെ പെരുമാറ്റച്ചട്ടം പോലും ട്രംപ് പാലിക്കുന്നില്ലെന്നും വിമർശനമുയരുന്നുണ്ട്.

Tags:    
News Summary - Melania Nudged Husband Donald Trump During National Anthem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.