ന്യൂയോർക്: വാർത്ത ലൈവായി റിപ്പോർട്ട് ചെയ്യുന്നതിനിടെ അവതാരകയെ ചുംബിച്ച യുവാവി നെതിരെ പീഡനക്കുറ്റം ചുമത്തി. തെൻറ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചതിന് റിപ്പോർട്ടർ സാറ റൈവസ്റ്റ് നൽകിയ പരാതിയിലാണ് 42കാരനായ എറിക് ഗുഡ്മാനെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തിെൻറ ദൃശ്യങ്ങൾ വേവ് 3 ന്യൂസ് ചാനൽ നിരവധി തവണ കാണിക്കുകയും ചെയ്തു.
2018ൽ റഷ്യയിൽ നടന്ന ലോകകപ്പ് ഫുട്ബാൾ മത്സരം റിപ്പോർട്ട് ചെയ്യുന്നതിനിടെ 30 വനിതാ മാധ്യമപ്രവർത്തകർക്കെതിരെ സമാനരീതിയിൽ ആക്രമണം നടന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.