വാഷിങ്​ടണിൽ ഇന്ത്യൻ എംബസിക്ക്​ മുന്നിലെ ഗാന്ധി പ്രതിമ തകർത്തു

വാഷിങ്​ടൺ: യു.എസിൽ ജോർജ്​ ഫ്ലോയിഡി​​െൻറ കൊലപാതകത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ വാഷിങ്​ടണിലെ ഇന്ത്യൻ എംബസിക്ക്​ മുന്നിലെ ഗാന്ധി പ്രതിമ അജ്ഞാതർ തകർത്തു. സംഭവത്തിൽ യു.എസ്​ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

പ്രതിമ നന്നാക്കി പുനസ്​ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഗാന്ധി പ്രതിമ തകർത്തതിൽ യു.എസ്​ അംബാസിഡർ കെൻ ജസ്​റ്റർ ഇന്ത്യയോട്​ മാപ്പു ചോദിച്ചു.

മേയ്​ 25നാണ്​ ആ​േ​ഫ്രാ -അമേരിക്കൻ വംശജനായ ജോർജ്​ ഫ്ലോയിഡിനെ യു.എസ്​ പൊലീസ്​ കഴുത്തിൽ കാൽമുട്ട്​ അമർത്തി ശ്വാസം മുട്ടിച്ച്​ കൊലപ്പെടുത്തുന്നത്​. സംഭവത്തി​​െൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യു.എസ്​ ജനത പ്രതിഷേധവുമായി തെരുവിലിറങ്ങി. മിനിയാപോളിസിൽ തുടങ്ങിയ പ്രതിഷേധം രാജ്യം മുഴുവൻ പടർന്നുപിടിച്ചു.

പ്രതിഷേധത്തെ അടിച്ചമർത്താൻ പൊലീസും ട്രംപ്​ ഭരണകൂടവും ഒര​ുപോലെ ശ്രമിച്ചു. പ്രതിഷേധം പലപ്പോഴും അക്രമത്തിലേക്ക്​ വഴിമാറി. പ്രതിഷേധം അടിച്ചമർത്തുന്നതിനിടെ പ്രതിഷേധക്കാർ കൊല്ലപ്പെടുന്ന സ്​ഥിതിയുമുണ്ടായി.

രാജ്യത്ത്​ ലോസ്​ ആഞ്ചലസ്​, അറ്റ്​ലാൻറ, സീറ്റിൽ, മിനി​യാപോളിസ്​ എന്നിവിടങ്ങളിൽ കൂറ്റൻ പ്രതിഷേധ റാലികൾ അരങ്ങേറിയിരുന്നു. ഇതേ തുടർന്ന്​ പ്രതിഷേധം ശക്തമായ വാഷിങ്​ടണിൽ വീണ്ടും സൈന്യത്തെ വിന്യസിച്ചു. വർഷങ്ങളായി കറുത്ത വർഗക്കാർക്ക്​ നേരെയുള്ള പൊലീസി​​െൻറ നിലപാടും ക്രൂരതകളുമാണ്​ പ്രതിഷേധം ശക്തമാകാൻ കാരണം. രാജ്യത്ത്​ പൊലീസ്​ നടപടികളിൽ നൂറുകണക്കിന്​ ആഫ്രോ അമേരിക്കൻ വംശജരാണ്​ കൊല്ലപ്പെടുന്നത്​.

Tags:    
News Summary - Mahatma Gandhi Statue in Washington DC Desecrated -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.