ന്യൂയോര്‍ക്: നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കില്ളെന്ന് പ്രഖ്യാപിച്ച് യു.എസ് നഗരങ്ങളിലുടനീളം പ്രതിഷേധം തുടരുന്നു. മിയാമി, അറ്റ്ലാന്‍റ, ഫിലഡെല്‍ഫിയ, ന്യൂയോര്‍ക്, സാന്‍ഫ്രാന്‍സിസ്കോ, പോര്‍ട്ട്ലന്‍ഡ് എന്നീ നഗരങ്ങളിലാണ് കൂടുതല്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. സമാധാനവും സ്നേഹവും എന്നെഴുതിയ ചുവന്ന ബലൂണുകളും പ്ളക്കാര്‍ഡുകളുമായി വാഷിങ്ടണ്‍ സ്ക്വയറിനടുത്ത ലോവര്‍ മാന്‍ഹാട്ടനില്‍ 1200ഓളം ആളുകളാണ് തമ്പടിച്ചത്.
കുടിയേറ്റക്കാരെ തടയാന്‍ മെക്സികന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ അനുവദിക്കില്ളെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. അധികാരത്തിലേറിയ ശേഷം മുസ്ലിംകളെയും കുടിയേറ്റക്കാരെയും അമേരിക്കയിലേക്ക് തടയുന്നതിന് ട്രംപ് നടപ്പാക്കാന്‍ പോകുന്ന പദ്ധതികള്‍ക്കെതിരെ ഒന്നിച്ചുപൊരുതുകയാണ് ലക്ഷ്യമെന്ന് റാലിയില്‍ പങ്കെടുത്ത ആളുകള്‍ പറഞ്ഞു. ഇതേ സ്ഥലത്ത് വീണ്ടും റാലി നടത്താന്‍ സംഘാടകര്‍ പദ്ധതിയിട്ടിട്ടുണ്ട്. ട്രംപിന്‍െറ വിജയം അംഗീകരിക്കാന്‍ കൂട്ടാക്കാതെയാണ് ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പലയിടത്തും റാലികള്‍ സമാധാനപരമായിരുന്നു.
അതേസമയം, ഓറിഗണിലെ പോര്‍ട്ട്ലന്‍ഡില്‍ ട്രംപ് വിരുദ്ധ റാലിക്കിടെ ഒരാള്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സംഭവശേഷം അയാള്‍ വാഹനത്തില്‍ രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. പോര്‍ട്ട്ലന്‍ഡില്‍ പ്രക്ഷോഭകര്‍ ഗതാഗതം സ്തംഭിപ്പിക്കുകയും കടകളും വാഹനങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.