???. ????? ?????? (?????) ?????????????????????

എല്ലാ സംഭാഷണങ്ങളും അവസാനിക്കുന്നത്​ കരച്ചിലുകളിൽ; മരണമുഖത്ത്​ ഒരു ഡോക്​ടറുടെ അനുഭവങ്ങൾ

ന്യൂയോർക്ക്​: ഡയൽ ചെയ്യുന്ന നമ്പറുകൾ മാത്രം ഒാരോ തവണയും മാറുന്നു. പറയാനുള്ള വാക്കുകൾ, മറുതലക്കൽ നിന്നുള്ള പ ്രതികരണങ്ങൾ... എല്ലാം ഒന്നു തന്നെ. എന്നിട്ടും ഒാരോ തവണ ഫോൺ കയ്യിലെടുക്കു​േമ്പാഴും ഡോക്​ടർ ക്ലവൺ ഗിൽമാ​​െൻറ ഉള്ളൊന്ന്​ പിടയും, പറഞ്ഞ്​ തുടങ്ങു​േമ്പാൾ വാക്കുകൾ തൊണ്ടയിൽ തടയും. ഒരാൾക്ക്​ ഏറ്റവും പ്രിയിപ്പെട്ടയാൾ ഇനി ഇൗ ഭുമിയിലില്ല എന്ന വിവരം അവരെ അറിയിക്കുന്നത്​ പോലെ കഠിനമായ ഒരു ജോലി വേറെയില്ലാ എന്നാണ്​ ഇതേ കുറിച്ച്​ ഡോ.ഗിൽമാന്​ പറയാനുള്ളത്​.

കോവിഡ്​ ഏറ്റവും അധികം ദുരന്തം വിതച്ച ന്യൂയോർക്ക്​ സിറ്റിയിൽ രോഗികളെ പരിചരിക്കുന്ന ആശുപത്രിയിലെ ഡോക്​ടറാണ്​ ക്ലവൺ ഗിൽമാൻ. ന്യൂയോർക്ക്​ സിറ്റിയിൽ മാത്രം 6800 ൽ അധികം ആളുകൾ കോവിഡ്​ ബാധിച്ച്​ മരിച്ചിട്ടുണ്ട്​.

ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾ മരണത്തിന്​ കീഴടങ്ങു​േമ്പാൾ ഉറ്റവരെ വിവരം അറിയിക്കേണ്ട ബാധ്യത ഡോക്​ടർ ഗിൽമാനാണ്​. ‘പറഞ്ഞു തുടങ്ങു​േമ്പാൾ തന്നെ ഡോക്​ടർക്ക്​ പറയാനുള്ളതെന്താണെന്ന്​ മനസിലാവുന്നതാണ്​. എന്നാലും, എല്ലാ മരണ വാർത്തകളും ഉറ്റവരെ ഞെട്ടിക്കും. തങ്ങളുടെ പ്രിയപ്പെട്ടവരുടെ കാര്യത്തിൽ എല്ലാവരും ഒരു അദ്​ഭുതം ​പ്രതീക്ഷിക്കുന്നുണ്ട്​’- ഗിൽമാൻ പറയുന്നു.

‘എല്ലാ സംഭാഷണങ്ങളും അവസാനിക്കുന്നത്​ കരച്ചിലുകളിലാണ്​. നിലവിളികളായും ഏങ്ങി കരച്ചിലുകളായും അത്​ മാറാമെന്നു മാത്രം’- ഇത്ര കഠിനമായ അനുഭവങ്ങളിലൂടെ മുമ്പ്​ കടന്ന്​ പോകേണ്ടി വന്നിട്ടില്ലെന്ന്​ 40 കാരനായ ഡോക്​ടർ സാക്ഷ്യപ്പെട്ടുത്തുന്നു.

അമേരിക്കൻ പട്ടാളത്തി​​െൻറ ഭാഗമായി ഇറാഖിലടക്കം ജോലി ചെയ്​തിട്ടുള്ള ഗിൽമാൻ പറയുന്നത്​ ന്യൂയോർക്കിലെ സാഹചര്യങ്ങൾ യുദ്ധസമാനമാണെന്നാണ്​. ഗുരുതരാവസ്​ഥയിൽ ആശുപത്രിയിലെത്തുന്ന കോവിഡ്​ രോഗികളുടെ എണ്ണം ഒാരോ ദിവസവും കൂടുകയാണ്​. ആശുപത്രികളിൽ സമ്മർദം നിയന്ത്രണാതീതമാകുന്നു.

8 മുതൽ 12 മണിക്കൂർ വരെ ​ഒാരോരുത്തരും ജോലി ചെയ്യുന്നുണ്ട്​. സാഹചര്യങ്ങൾ ഇനിയും മോശമാകുകയാണെങ്കിൽ ജോലിസമയം ഇനിയും കൂടുമെന്നും ഗിൽമാൻ പറയുന്നു.

Tags:    
News Summary - life of a New York City doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.