ന്യൂയോർക്ക്: ആറുപത് വർഷകാലം സ്വന്തം ജനതയെ അടക്കിഭരിച്ച എകാധിപതിയുടെ മരണമായാണ് ഫിദൽ കാസ്ട്രോയുടെ മരണത്തെ ചരിത്രം രേഖപ്പെടുത്തുകയെന്ന ഡൊണൾഡ് ട്രംപിെൻറ പ്രസ്താവനക്കെതിരെ ഫേസ്ബുക്കിൽ മലയാളികളുടെ പൊങ്കാല. കാസ്ട്രോയെഎകാധിപതിയായി താരത്മ്യം ചെയ്ത്ട്രംപ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മലയാളികൾ കമൻറുകളുമായി രംഗത്തെത്തിയത്. മിക്ക കമൻറുകളും മലയാളത്തിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അമേരിക്കയിലെആർ.എസ്.എസുകാരനാണ് ട്രംപെന്നും ലോക പൊലീസായ അമേരിക്കക്ക് ഭീഷണി ഉയർത്തിയിട്ടുള്ളത് ഫിദൽ മാത്രമാണെന്നും ചില കമൻറുകളിൽ പറയുന്നു. സ്ത്രീകളുടെ പിറകേ നടക്കുന്ന ട്രംപിന് ഫിദൽകാസ്ട്രോയെ കുറിച്ച് പറയാൻ അവകാശമില്ലെന്നും ചിലർ എഴുതിയിട്ടുണ്ട്. എന്നാൽ ചില വിരുതൻമാർ ട്രംപിനെതിരെ അസഭ്യ വർഷവും നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.