വർണ വിവേചന പോരാളി  ഇനി ജനഹൃദയങ്ങളിൽ

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ മണ്ണിൽ വർണവെറി തുടച്ചു നീക്കാൻ മുൻനിരയിൽ നിന്ന് പോരാടിയ അഹ്മദ് കത്രാദ ഇനി ജനമനസ്സുകളിൽ. കഴിഞ്ഞ ദിവസം അന്തരിച്ച കത്രാദയുടെ അന്ത്യചടങ്ങുകൾ ജോഹന്നാസ്ബർഗിൽ നടന്നു. നെൽസൺ മണ്ടേലയുടെ  സഹയാത്രികനും ഏറ്റവും അടുത്ത സഹായിയുമായ  ‘അങ്കിൾ കാത്തി’യുടെ വേർപാട് രാജ്യത്തെ വേദനയിൽ ആഴ്ത്തി. എന്നാൽ, ചടങ്ങിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് ജേക്കബ് സുമ പെങ്കടുത്തില്ല.

നെൽസൺ മണ്ടേലയുടെ പത്നിയും 80 കാരിയുമായ വിന്നി മണ്ടേല അന്ത്യ ചടങ്ങുകളിൽ സംബന്ധിച്ചു. 
വിലമതിക്കാനാവാത്തതും അങ്ങേയറ്റം ആദരണീയനുമായ സ്വാതന്ത്ര്യ സമര പോരാളിയെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്ന് പ്രസിഡൻറി​െൻറ ഒാഫീസിൽ നിന്നുള്ള പ്രസ്താവനയിൽ അനുശോചിച്ചു. കുടുംബത്തി​െൻറ മാത്രമല്ല,  ഒാേരാ ദക്ഷിണാഫ്രിക്കക്കാര​െൻറയും നഷ്ടമാണ് അദ്ദേഹത്തി​െൻറ വേർപാട്.  സ്വതന്ത്രവും ജനാധിപത്യത്തിലധിഷ്ഠിതവുമായ ദക്ഷിണാഫ്രിക്കയുടെ നിർഭയനും ആത്മാർപ്പണവുമുള്ള ശിൽപികളിൽ ഒരാളാണ് അദ്ദേഹമെന്നും അനുശോചനക്കുറിപ്പിൽ സുമ അനുസ്മരിച്ചു. 
 

കഴിഞ്ഞ ഏതാനും വർഷമായി ദക്ഷിണാഫ്രിക്കൻ  സർക്കാറി​െൻറ കടുത്ത വിമർശകൻ ആയിരുന്നു കത്രാദ. ജേക്കബ് സുമ രാജി വെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം കത്രാദ തുറന്ന കത്ത് എഴുതിയിരുന്നു. അതേസമയം, സുമയുടെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എ.എൻ.സി) സമുചിതമായി അന്തിമോപചാരമർപിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു. കത്രാദ രാജ്യത്തി​െൻറ മാതൃക നേതാവായിരുന്നുവെന്ന് എ.എൻ.സി സെക്രട്ടറി ജനറൽ ഗ്വദേമാൻറാഷേ അനുസ്മരിച്ചു.  

ചൊവ്വാഴ്ച രാവിലെ ജോഹന്നാസ്ബർഗിൽ വെച്ചായിരുന്നു 87 വയസുള്ള കത്രാദയുടെ അന്ത്യം. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് ഇൗമാസം ആദ്യം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ത്യയിൽ നിന്നു കുടിയേറിയ മാതാപിതാക്കളുടെ മകനായി 1929 ആഗസ്റ്റ് 21നായിരുന്നു ജനനം.  വർണവിചേനത്തിനെതിരെ 17 ാം വയസ്സുമുതൽ പോരാട്ടത്തിനിറങ്ങി.  1964ൽ പ്രമാദമായ റിവോനിയ വിചാരണയിൽ നെൽസൺ മണ്ടേലക്കൊപ്പം ഇേദ്ദഹത്തെയും ജയിലിൽ അടച്ചു. നീണ്ട 26 വർഷങ്ങൾക്കുശേഷമാണ് മോചിതനായത്. ഇതിൽ 18 വർഷത്തോളം റോബൻ ദ്വീപിലെ ജയിലിൽ ആയിരുന്നു തടവ്. 

ദക്ഷിണാഫ്രിക്കയിൽ വർണ വിവേചന യുഗം അവസാനിച്ചതോടെ 1994ലും 1999ലും മണ്ടേലയുടെ പ്രസിഡൻറ് കാലയളവിൽ പാർലമ​െൻററി കൗൺസിലർ  ആയി സേവനമനുഷ്ഠിച്ചു. ‘അങ്കിൾ കാത്തി’ എന്നായിരുന്നു അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ ദക്ഷിണാഫ്രിക്കക്കാർ വിളിച്ചിരുന്നത്. മണ്ടേല അന്തരിച്ചപ്പോൾ നടത്തിയ വികാര നിർഭരമായ പ്രസംഗത്തിൽ തനിക്ക് സഹോദരനെ നഷ്ടമായെന്ന്  കത്രാദ പറഞ്ഞു. അവസാനം വരെ പൊതുമണ്ഡലത്തിൽ സജീവമായിരുന്നു.

Tags:    
News Summary - Kathradha death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.