കാന്‍സസ് വെടിവെപ്പ്: ഇയാന്‍ ഗ്രില്ളോട്ടിന് സുഷമയുടെ പ്രശംസ

ഹ്യൂസ്റ്റണ്‍: യു.എസിലെ കാന്‍സസില്‍ നടന്ന വെടിവെപ്പില്‍ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമിച്ച ഇയാന്‍ ഗ്രില്ളോട്ടിന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്‍െറ പ്രശംസാ സന്ദേശം. ഇന്ത്യക്കാരന്‍െറ കൊലക്കിടയാക്കിയ വെടിവെപ്പ് തടയാനുള്ള ശ്രമത്തിനിടെ 24കാരനായ ഗ്രില്ളോട്ടിന് പരിക്കേറ്റിരുന്നു. താങ്കളുടെ ധീരതയെ ഇന്ത്യ അഭിവാദ്യം ചെയ്യുന്നുവെന്നും ഏറ്റവും വേഗത്തില്‍ പഴയ ആരോഗ്യാവസ്ഥയിലേക്ക് തിരിച്ചുവരാനാവട്ടെയെന്നും ഹ്യൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനുപം റായ് വശം കൊടുത്തയച്ച സന്ദേശത്തില്‍ സുഷമ പറഞ്ഞു.
യൂനിവേഴ്സിറ്റി ഓഫ് കാന്‍സസ് ആശുപത്രിയില്‍ കഴിയുന്ന ഗ്രില്ളോട്ടിനെയും കുടുംബത്തെയും നേരിട്ട് സന്ദര്‍ശിച്ചാണ് അനുപം റായ് സന്ദേശം കൈമാറിയത്. സുഷമക്ക് 73 ലക്ഷം ഫോളോവേഴ്സുണ്ടെന്നും അവരുടെയെല്ലാം ക്ഷേമാശംസ അറിയിക്കുന്നുവെന്നും അനുപം റായ് അറിയിച്ചു.

Tags:    
News Summary - kansas attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.