യുവതിക്ക് 400 കോടി രൂപ നഷ്​ടപരിഹാരം നൽകാൻ ജോൺസൺ ആന്‍റ് ജോൺസണോട് കോടതി

​സെൻ്​ലുയി: ജോൺസൺ ആന്‍റ് ജോൺസൺ ബേബി പൗഡർ ഉപയോഗിച്ചതു മൂലം  അർബുദം വന്നുവെന്ന പരാതിയിൽ യുവതിക്ക്​ 70 ദശലക്ഷം യു.എസ്​ ഡോളർ (400 കോടിയോളം രൂപ ) നഷ്​ടപരിഹാരം നൽകണമെന്ന് അമേരിക്കയിലെ ​​സെൻ്​ലുയി കോടതി. കാലിഫോർണിയി​യിലെ ഡെബ്രോ ജിയാൻജി എന്ന യുവതിയാണ്​ കേസ്​ ഫയൽ ചെയ്​തത്​​.

ഡെബ്രോക്ക്​ അണ്ഡാശയ അർബുദം ഉ​​ണ്ടെന്ന്​ 2012ലായിരുന്നു കണ്ടെത്തിയത്​. അർബുദത്തിന്​കാരണം ജോൺസൺ ആന്‍റ് ജോൺസ​​െൻറ​​ ബേബി പൗഡറാണെന്ന് ആരോപിച്ച്​ അവർ കോടതിയെ സമീപിക്കുകയായിരുന്നു. സെപ്​തംബറിൽ വാദം പൂർത്തിയാക്കിയ കേസിൽ കോടതി ഇപ്പോഴാണ്​ വിധി പറയുന്നത്​.

സന്തോഷം പകരുന്ന വിധിയാണ്​ കോടതി പുറപ്പെടുവിച്ചതെന്ന്​ ഹരജിക്കാരിക്ക്​ വേണ്ടി ഹാജരായ അഭിഭാഷകൻ ജിം ഒാൺഡർ പ്രതികരിച്ചു. ജോൺസൺ കമ്പനിയുടെ   ഉൽപ്പന്നങ്ങൾ അർബുദത്തിന് കാരണമായേക്കുമെന്ന​ മുന്നറിയിപ്പ്​ നൽകാൻ കമ്പനി ബാധ്യസ്​ഥമാണെന്ന വാദമുറപ്പിക്കുന്നതാണ്​ വിധി​െയന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

അതേസമയം കേസിനെക്കുറിച്ച്​ ഉടൻ പ്രതികരിക്കാനില്ലെന്ന്​ ജോൺസൺ ആൻറ്​ജോൺസൺ  പ്രതിനിധി പറഞ്ഞു. യുവതിയുടെ അവസ്​ഥയിൽ തങ്ങൾക്ക്​ അതിയായ വിഷമമുണ്ട്​. എന്നാൽ വിധിക്കെതിരെ അപ്പീൽ പോകും. പൂർണ്ണമായും ശാസ്​ത്രീയ രീതിയിലാണ്​ ജോൺസൺ  ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത​ുന്നും സ​െൻറ്​ ലൂയി പോസറ്റ്​ ഡെസ്​പാച്ച്​ ​പ്രാദേശിക പത്രത്തിൽ പ്രസിദ്ധീകരിച്ച പ്രസ്​താവനയിൽ ജോൺസൺ ആൻറ്​ജോൺസൺ  പ്രതിനിധി കരോൾ ഗൂഡ്​റിച്ച്​ അവകാശപ്പെട്ടു.

 

Tags:    
News Summary - Johnson & Johnson Baby Powder Case: US Jury Awards $70 Million To Woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.