വൈറ്റ്​ഹൗസിൽ നിന്ന്​ ജോൺ കെല്ലി രാജിക്കൊരുങ്ങുന്നു

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​​െൻറ ചീഫ്​ ഒാഫ്​ സ്​റ്റാഫ്​ ജോൺ കെല്ലി രാജിക്കൊരുങ്ങുന്നത ായി റിപ്പോർട്ട്​. വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച്​ സി.എൻ.എൻ ചാനലാണ്​ വാർത്ത പുറത്തുവിട്ടത്​. റിപ്പോർട്ടി നെ കുറിച്ച്​ വൈറ്റ്​ഹൗസ്​ പ്രതികരിച്ചിട്ടില്ല. ട്രംപുമായുള്ള ഭിന്നതയാണ്​ 68കാരനായ കെല്ലി രാജി വെക്കാൻ കാരണം. അ ടുത്തിടെ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂർഛിച്ചതായും കണ്ടാൽ സംസാരിക്കാത്ത രീതിയിലേക്ക്​ കാര്യങ്ങൾ മാറിയെന്നും സി.എൻ.എൻ റിപ്പോർട്ട്​ ചെയ്​തു.

കെല്ലിയെ പുറത്താക്കാൻ ട്രംപ്​ ആലോചിക്കുന്നതായി അഭ്യൂഹമുയർന്നിരുന്നു. അതിനിടെ അറ്റോർണി ജനറൽ സ്​ഥാനത്തേക്ക്​ ട്രംപ്​ വില്യം ബാറിനെ നാമനിർദേശം ചെയ്​തു. 1991-93കാലയളവിൽ ബാർ അ
റ്റോർണി ജനറലായി സേവനമനുഷ്​ടിച്ചിരുന്നു.

Tags:    
News Summary - John Kelly Us White House -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.