യു.എസി​െൻറ ആണവ കരാർ ലംഘനത്തിനെതിരെ ശക്​തമായി പ്രതികരിക്കും- റുഹാനി


വാഷിങ്​ടൺ: ​െഎക്യരാഷ്​ട്ര സഭയിൽ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ നടത്തിയ പ്രസംഗം ഭീഷണിയും അജ്ഞതയും നിറഞ്ഞതെന്ന്​ ഇറാൻ പ്രസിഡൻറ്​ ഹസൻ റുഹാനി. അന്താരാഷ്​ട്ര നിയമങ്ങൾ അമേരിക്ക ലംഘിക്കുകയാണ്​. ആരുടെയും ഭീഷണിക്ക്​ ഇറാൻ വഴങ്ങില്ല. ആണവകരാർ ലംഘനത്തിനെതിരെ ശക്​തമായി പ്രതികരിക്കുമെന്നും യു.എൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ റുഹാനി പറഞ്ഞു.

ഇറാൻ സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ്​ ​ ട്രംപ്​ ചൊവ്വാഴ്​ച പൊതുസഭയിൽ ഉന്നയിച്ചത്​. അഴിമതി നിറഞ്ഞ ഭരണസംവിധാനം സമ്പന്നമായ ഇറാനെ നശിപ്പി​ച്ചെന്ന്​ ട്രംപ്​ കുറ്റപ്പെടുത്തിയിരുന്നു. 2015ലെ ഇറാനുമായുള്ള ആണവകരാറിനെയും ട്രംപ്​ വിമർശിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ രൂക്ഷമായ പ്രതികരണവുമായി റുഹാനി രംഗത്തെത്തിയത്​​.

Tags:    
News Summary - Iran's Hassan Rouhani hits back at Trump in UNGA speech-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.