യു.എൻ: അഞ്ചു വർഷമായി മാർച്ച് 20 ലോക സന്തോഷദിനമായി ആചരിക്കപ്പെടുകയാണ്. അസമത്വവും യുദ്ധവും പട്ടിണിയും നിറഞ്ഞുനിൽക്കുന്ന ലോകം സന്തോഷത്തിലേക്ക് മടങ്ങുന്നതിെൻറ സ്വപ്നമാണ് ഒാരോ സന്തോഷദിനവും പങ്കുവെക്കുന്നത്.
യു.എൻ 2013 മുതലാണ് ഇങ്ങനെയൊരു ദിനാചരണം ഒൗദ്യോഗികമായി അംഗീകരിക്കുന്നത്. പല പല ദിനാചരണങ്ങൾ എല്ലാ വർഷവും നടക്കുന്ന ലോകത്ത് സന്തോഷത്തിനായി ഒരു ദിനം വേണമെന്ന ആശയം മുന്നോട്ടുവെച്ചത് െജയ്മെ ഇല്ലീൻ എന്നയാളാണ്. ജെയ്മെയെ ഇതിന് പ്രേരിപ്പിച്ചത് വായിച്ച പുസ്തകങ്ങളോ പഠിച്ച തത്വങ്ങളോ അല്ല. മറിച്ച് സ്വജീവിതം തന്നെയാണ്.
കെൽക്കത്തയിലെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മദർ തെരേസ കണ്ടെടുത്ത കുട്ടിയാണ് ജെയ്മെ. മദറിെൻറ മിഷൻ ഒാഫ് ഹോപ് അനാഥാലയത്തിൽനിന്ന് അമേരിക്കക്കാരിയായ ഒരു സ്ത്രീ ജെയ്മെയെ ദത്തെടുക്കുകയായിരുന്നു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ യുദ്ധത്തിലും മറ്റുമായി അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെടുന്ന കുട്ടികളോട് അഗാധമായ അനുകമ്പയുണ്ടായിരുന്ന ആ സ്ത്രീ ‘ഇല്ലീൻ അഡോപ്ഷൻസ് ഇൻറർനാഷനൽ’ എന്നൊരു സ്ഥാപനവും നടത്തിയിരുന്നു.
തെൻറ വളർത്തമ്മക്കൊപ്പം ചെറുപ്പം മുതൽ തന്നെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് അനാഥരാക്കപ്പെടുന്ന ബാല്യങ്ങളെ കണ്ടാണ് ഇദ്ദേഹം വളർന്നത്. മുപ്പത് വർഷത്തോളം ഇൗ മേഖലയിൽ പ്രവർത്തിച്ച ജയ്മി ഇേപ്പാൾ യു.എന്നിെൻറ ഇത്തരം പ്രവർത്തനങ്ങളുടെ ഉപദേശകനാണ്. നയതന്ത്ര-സാമ്പത്തിക വിദഗ്ധനും സന്നദ്ധ പ്രവർത്തകനുമെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം 2011ലാണ് അന്താരാഷ്ട്ര സന്തോഷ ദിനം വേണമെന്ന ആശയം മുന്നോട്ടുവെച്ച് കാമ്പയിൻ ആരംഭിക്കുന്നത്. 2012ൽ ഇതുസംബന്ധിച്ച പ്രമേയം യു.എൻ സെക്രട്ടറി ജനറലായിരുന്ന ബാൻ കി മൂണിെൻറ സഹായത്തോടെ ഇദ്ദേഹം പാസാക്കിയെടുത്തു. 2013 മുതൽ ലോകത്തെ മുഴുവൻ രാജ്യങ്ങളിലും ഇൗ ദിനാചരണം തുടങ്ങുന്നത് ഇങ്ങനെയാണ്. മഹാ ദുഃഖങ്ങളിൽ അകപ്പെട്ടുപോകുന്ന കുട്ടികളുടെ മുഖങ്ങളിൽ സന്തോഷം വിരിയുന്ന നാളെയുടെ ലോകമാണ് ഇൗ ദിനം പങ്കുവെക്കുന്ന സ്വപ്നം.
ഇൗ വർഷത്തെ സന്തോഷ ദിനത്തിെൻറ മുദ്രാവാക്യം ‘സന്തോഷം പങ്കുവെക്കുക’ എന്നതാണ്. ഒാരോരുത്തരും അവരവരുടെ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുന്ന സംസ്കാരം വളർത്തലാണ് ഇൗ മുദ്രാവാക്യത്തിെൻറ സന്ദേശം. ആഹ്ലാദം നിറക്കുന്ന വസന്തകാലത്തിെൻറ തുടക്കമെന്ന നിലയിലാണ് മാർച്ച് 20 സന്തോഷ ദിനാചരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.