ന്യൂയോർക്കിൽ ഇന്ത്യൻ വംശജനായ ഹിന്ദു പുരോഹിതന്​ മർദനം; ഒരാൾ പിടിയിൽ

ന്യൂയോർക്ക്​: ഇന്ത്യൻ വംശജനായ ഹിന്ദു പുരോഹിതന്​ നേരെ ന്യൂയോർക്കിൽ ആക്രമണം. ഗ്ലെൻ ഓക്​സിലെ ശിവ്​ ശക്​തി പീ ത്​ ​ക്ഷേത്രത്തിലെ പുരോഹിതനായ സ്വാമി ഹരീഷ്​ ചന്ദർപുരി ആണ്​ ആക്രമണത്തിനിരയായത്​. വ്യാഴാഴ്​ച രാവിലെ 11 മണിയോട െയായിരുന്നു സംഭവം.

തെരുവിലൂടെ നടന്ന്​ പോകവെ ക്ഷേത്രത്തിന്​ സമീപത്ത്​​​ വെച്ച്​ ഒരാൾ പിന്നിൽ നിന്ന്​ മർദിക്കുക​യായിരുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു. മർദനത്തിൽ പരിക്കേറ്റ പുരിയെ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചു.

ഹരീഷ്​ ചന്ദർ പുരിയുടെ മുഖം ഉൾപ്പടെ ശരീരത്തിൻെറ വിവിധ ഭാഗങ്ങളിൽ ചതവുകളേറ്റിട്ടുണ്ട്​. സംഭവവുമായി ബന്ധപ്പെട്ട്​ സെർജിയോ ഗൗവേയ്​(52) എന്നയാളെ പൊലീസ് ​അറസ്​റ്റ്​ ചെയ്​തു. മർദിച്ചതിനും അപമാനിച്ചതിനും കുറ്റകരമായ രീതിയിൽ ആയുധം കൈവശം വെച്ചതിനും​ പൊലീസ്​ കേസെടുത്തിട്ടുണ്ട്​. ‘ഇത്​ എൻെറ അയൽപക്കമാണ്​’ എന്ന്​ ആക്രമണത്തിനിടെ അക്രമി വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്നാണ്​ വിവരം.

നാല്​ ഡെമോക്രാറ്റിക്​ കോൺഗ്രസ്​ വനിതകൾക്കെതിരെ ട്രംപ്​ ട്വീറ്റ്​ ചെയ്​ത്​ ദിവസങ്ങൾക്കകമാണ്​ പുരോഹിതനെതിരെ ആക്രമണമുണ്ടായത്​. ‘‘ഞങ്ങളുടെ രാജ്യം സ്വതന്ത്രവും സുന്ദരവും വിജയകരവുമാണ്​. നിങ്ങൾ ഞങ്ങളുടെ രാജ്യത്തെ വെറുക്കുകയാണെങ്കിൽ, നിങ്ങൾക്ക്​ ഇവിടെ സന്തോഷകരമല്ലെങ്കിൽ, പോകാം.’’എന്നായിരുന്നു ട്രംപിൻെറ ട്വീറ്റ്​.

Tags:    
News Summary - Indian-Origin Priest Assaulted in US -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.