വാഷിങ്ടൺ: ഇന്ത്യയുടെ 71ാം റിപ്പബ്ലിക് ദിനത്തിൽ അമേരിക്കയിലെ 31 നഗരങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗര ത്വ രജിസ്റ്ററിനും എതിരായ പ്രതിഷേധ പരിപാടികൾ അരങ്ങേറി.
സി.എ.എ-എൻ.ആർ.സി വിരുദ്ധ ബാനറുകളും മുദ്രാവാക്യങ്ങളുമ ായി നിരവധി ഇന്ത്യക്കാർ അണിനിരന്ന മാർച്ചുകളും ധർണകളും സമാധാനപരമായിരുന്നു. പ്രധാനമന്ത്രി മോദിക്കെതിരെ മുദ് രാവാക്യം മുഴക്കിയ പ്രതിേഷധക്കാർ സി.എ.എയും എൻ.ആർ.സിയും മതേതര ഇന്ത്യയെ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടി. അതേസമയം, സി.എ.എ-എൻ.ആർ.സി അനുകൂല പരിപാടികളും നടന്നു. ‘അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ ഇന്ത്യ സംരക്ഷിക്കും’, ‘സി.എ.എ ഇന്ത്യൻ പൗരന്മാരെ ബാധിക്കില്ല’ തുടങ്ങിയ ബാനറുകൾ അവരും ഉയർത്തി.
ന്യൂയോർക്, ചിക്കാഗോ, ഹൂസ്റ്റൺ, അറ്റ്ലാൻറ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലെ ഇന്ത്യൻ കോൺസുലേറ്റുകളും വാഷിങ്ടൺ ഡി.സിയിലെ ഇന്ത്യൻ എംബസിക്ക് മുന്നിലുമാണ് പ്രതിഷേധ പരിപാടികൾ അരങ്ങേറിയത്. ഏറ്റവുമധികം ആളുകൾ അണിനിരന്ന ചിക്കാഗോയിൽ പ്രതിഷേധക്കാർ മനുഷ്യച്ചങ്ങലയും തീർത്തു. വാഷിങ്ടണിൽ വൈറ്റ് ഹൗസിന് അടുത്തുനിന്ന് ഇന്ത്യൻ എംബസിക്ക് മുന്നിലെ ഗാന്ധി പ്രതിമ വരെ നടന്ന മാർച്ചിൽ 500ഓളം പേർ അണിനിരന്നു. ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ (ഐ.എ.എം.സി), ഈക്വാലിറ്റി ലാബ്സ്, ബ്ലാക് ലീവ്സ് മാറ്റർ (ബി.എൽ.എം), ജ്യൂവിഷ് വോയ്സ് ഫൊർ പീസ് (ജെ.വി.പി), ഹിന്ദുസ് ഫൊർ ഹ്യൂമൻ റൈറ്റ്സ് (എച്ച്.എഫ്.എച്ച്.ആർ) തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയായ ‘േകാലിഷൻ ടു സ്റ്റോപ് ജെനോസൈഡി’െൻറ ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ അരങ്ങേറിയത്.
സി.എ.എ-എൻ.ആർ.സി വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുേമ്പാളും മോദി സർക്കാറിെൻറ വർഗീയ-ഫാഷിസ്റ്റ് അജണ്ടക്കെതിരെ സ്ത്രീകൾ കൂട്ടമായി തെരുവിലേക്കിറങ്ങുന്നതാണ് ഇന്ത്യയിൽ കാണുന്നതെന്ന് വാഷിങ്ടൺ ഡി.സിയിൽ പ്രതിഷേധത്തിൽ പങ്കെടുത്ത മാഗ്സസെ ജേതാവ് സന്ദീപ് പാണ്ഡെ പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനയെയും തകർക്കാൻ സർക്കാർ ശ്രമിക്കുേമ്പാൾ അവയെ സംരക്ഷിക്കാൻ സാധാരണ ജനത രംഗത്തെത്തുമെന്ന പ്രതീക്ഷയാണ് ഇത് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.