ഇന്ത്യന്‍ അമേരിക്കന്‍ നോവലിസ്റ്റ് പത്മ വിശ്വനാഥന് സാഹിത്യ പുരസ്കാരം

അര്‍ക്കന്‍സാസ്: ഇന്ത്യന്‍ അമേരിക്കന്‍ നോവലിസ്റ്റും തിരകഥാകൃത്തുമായ പത്മ വിശ്വനാഥന് 2017 പോര്‍ട്ടര്‍ഫണ്ട് സാഹിത്യ പുരസ്ക്കാരം. രണ്ടായിരം ഡോളറാണ് സമ്മാനത്തുക. ഒക്ടോബര്‍ 26ന് അര്‍ക്കന്‍സാസ് ലിറ്റില്‍ റോക്കില്‍ നടക്കുന്ന ചടങ്ങില്‍ പത്മക്ക് അവാര്‍ഡ് സമ്മാനിക്കും.

അര്‍ക്കന്‍സ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്ക്കാരമാണിത്. കാനഡയില്‍ ജനിച്ച പത്മ വിശ്വനാഥന്‍ ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് അര്‍ക്കന്‍സാസിലെ ക്രിയേറ്റീവ് ആൻഡ് ട്രാന്‍സലേഷന്‍ പ്രൊഫസറാണ്.

പത്മയുടെ 'ദി ടോസ് ഓഫ് ലെമണ്‍' (The Toss Of Lemon) എട്ടു രാജ്യങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നു രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് ഈ പുസ്തകമാണ്. 'ദി എവര്‍ ആഫ്റ്റര്‍ ഓഫ് ആഷ്വിന്‍ റാവു' (The Ever After Of Ashwin Rao) എന്ന നോവല്‍ കാനഡ, അമേരിക്ക, ഇന്ത്യ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2006 ബോസ്റ്റണ്‍ റിവ്യൂ ഷോര്‍ട്ട് സ്റ്റോറി മത്സരത്തില്‍ പത്മയുടെ ട്രാന്‍സിറ്ററി സിറ്റീസ് (Transitory Cities)ന് അവാര്‍ഡിന് അര്‍ഹമായിട്ടുണ്ട്. പത്മയുടെ 'ഹൗസ് ഓഫ് സേക്രഡ് കൗസ്' (House of Sacred Cows) എന്ന നാടകവും പ്രസിദ്ധമാണ്. 
 

Tags:    
News Summary - Indian American Novelist Padma Viswanathan Awarded 2017 Porter Fund Literary Prize in Arkansas -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.