റഷ്യയിൽ നിന്ന്​ ആയുധം വാങ്ങരുതെന്ന്​ പറയാൻ ആർക്കും അധികാരമില്ല -എസ്​. ജയ്​ശങ്കർ

വാഷിങ്​ടൺ: അമേരിക്കയുടെ ഉപരോധത്തിന്​ വഴങ്ങാതെ റഷ്യയിൽ നിന്നും പ്രതിരോധ മിസൈൽ വാങ്ങാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്ന്​ വിദേശകാര്യ മന്ത്രി എസ്​. ജയ്​ശങ്കർ. ഏതു രാജ്യത്തിൽ നിന്നും പ്രതിരോധ ആയുധങ്ങൾ വാങ്ങണമെന്നതിൽ തീരുമാനമെടുക്കാൻ ഇന്ത്യക്ക്​ അവകാശമുണ്ടെന്നും ഒരു രാജ്യത്തിനും അത്​ തടയാനുള്ള അധികാരമില്ലെന്നും​ ജയ്​ശങ്കർ പറഞ്ഞു. യു.എസ്​ ആഭ്യന്തര സെക്രട്ടറി മൈക്ക്​ പോംപിയോയുമായുള്ള കൂടിക്കാഴ്​ചക്ക്​ ശേഷമായിരുന്നു ജയ്​ശങ്കറ​​െൻറ പ്രതികരണം.

റഷ്യയിൽ നിന്നോ അമേരിക്കയിൽ നിന്നോ ആയുധങ്ങൾ വാങ്ങണമെന്നോ വാങ്ങരുതെന്നോ പറയാൻ ഒരു രാജ്യത്തിനും അധികാരമില്ല. തെരഞ്ഞെടുക്കാനുള്ള അവകാശം നമ്മുക്കുണ്ടെന്നും അത്​ തിരിച്ചറയണമെന്നും ജയ്​ശങ്കർ പറഞ്ഞു.

2017ൽ മറ്റ്​ രാജ്യങ്ങൾ വൻ ആയുധ ഇടപാടുകൾ നടത്തുന്നതിന്​ റഷ്യക്ക്​ മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. നാറ്റോ സഖ്യകഷിയായ തുർക്കി റഷ്യയിൽ നിന്ന്​ എസ്​-400 സാ​ങ്കേതികത സ്വന്തമാക്കുന്നതിനെയും അമേരിക്ക വിലക്കിയിരുന്നു. എന്നാൽ അമേരിക്കയുടെ ഉപരോധം​ മറികടന്ന്​ ഇന്ത്യ റഷ്യയിൽ നിന്നും കഴിഞ്ഞ വർഷം 520 ദശലക്ഷം മുടക്കി അഞ്ച്​ എസ്​-400 മിസൈൽ സാ​ങ്കേതികത ഇന്ത്യ സ്വന്തമാക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - India On Buying Russian Arms - world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.