???? ????????????? ?????? ???

വീണ്ടും കശ്​മീർ ഉന്നയിച്ച്​ പാകിസ്​താൻ

ന്യൂയോർക്ക്​: യു.എൻ ജനറൽ അസംബ്ലി യോഗത്തിൽ വീണ്ടും കശ്​മീർ വിഷയം പരാമർശിച്ച്​ പാകിസ്​താൻ പ്രധാനമന്ത്രി ഇംറ ാൻ ഖാൻ. യു.എന്നിൻെറ 74ാമത്​ സമ്മേളനത്തിൽ ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലാണ്​ കശ്​മീർ വിഷയം ഇംറാൻ പരാമർശിച്ചത്​. ആർട്ടിക്കൾ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനം ഭരണഘടനാ ലംഘനമാണെന്ന്​ ഇംറാൻ ആരോപിച്ചു.

ആഗസ്​റ്റ്​ അഞ്ചിന്​ ശേഷം കശ്​മീർ തടവിലാണ്​. ഏകദേശം 7,000 കുട്ടികളാണ്​ സൈന്യത്തിൻെറ പിടിയിലുള്ളത്​. കശ്​മീരിൽ നിരോധനാജ്ഞ പിൻവലിച്ചാൽ പുൽവാമ ഭീകരാക്രമണം പോലൊന്ന്​ വീണ്ടും ആവർത്തിക്കും. അതിന്​ ഇന്ത്യ പാകിസ്​താനെ കുറ്റപ്പെടുത്തുകയും ചെയ്യുമെന്നും ഇംറാൻ പറഞ്ഞു.

രണ്ട്​ ആണവ രാജ്യങ്ങൾ തമ്മിൽ യുദ്ധം തുടങ്ങിയാൽ അത്​ ലോകത്തിന്​ ഗുണകരമാവില്ലെന്നും ഇംറാൻ ഓർമപ്പെടുത്തി. പാകിസ്​താനിൽ തീവ്രാദ സംഘടനകളുണ്ടെന്നാണ്​ ഇന്ത്യ ആരോപിക്കുന്നത്​. എന്നാൽ, ഇതിൽ യാഥാർഥ്യമില്ല. യു.എന്നിന്​ ഇക്കാര്യം പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Imran Khan brings up Kashmir-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.