സ്വന്തം കണ്ണുകൾ മൂടിക്കെട്ടി, തലയിലൊരു തൊപ്പിയും ചുമലിൽ ഒരു ബാഗുമായി ബക്താഷ് നൂരിയെന്ന 22കാരൻ മാഞ്ചസ്റ്ററിലെ തെരുവിൽ ഇരുകൈകളും വിടർത്തി നിന്നു. തെരുവിെൻറ അേങ്ങപ്പുറത്തുനിന്ന് വാഹനങ്ങളുടെ ഒഴുക്ക് മുറിച്ചുകടന്ന് ഒരു സ്ത്രീ ഒാടിവന്നു ബക്താഷിനെ കെട്ടിപ്പിടിച്ചു.. ‘വിഷമിക്കേണ്ട, നിന്നെ എനിക്ക് വിശ്വാസമാണ്...’ അവർ പറഞ്ഞു.
അതുകണ്ടുകൊണ്ടുനിന്ന് മറ്റൊരാൾ ഒാടിവന്ന് ‘നീ തനിച്ചല്ല കുട്ടീ..’ എന്നു പറഞ്ഞ് ബക്താഷിനെ കെട്ടിപ്പുണർന്നു.. അപ്പോഴും ബക്താഷ് കണ്ണുകൾ മൂടിക്കെട്ടിത്തന്നെ നിന്നു.
മിനിറ്റുകൾക്കുള്ളിൽ ബക്താഷിെൻറ മുന്നിൽ വലിയൊരു ക്യൂ തന്നെ രൂപപ്പെട്ടു. അതൊന്നും കാണാതെ തിക്കിത്തിരക്കി കയിറിവന്ന നൂറുകണക്കിനാളുകളുടെ ആലിംഗനത്തിൽ അമർന്ന് ബക്താഷ് നിറഞ്ഞുനിന്നു.
മറ്റൊരാൾ അവനെ നെഞ്ചേടണച്ച് പറഞ്ഞു ‘കുഞ്ഞേ, നീെയാരു വരുത്തനാണെന്ന് ഒരിക്കലും കരുതരുത്...’
‘എന്നും നിന്നെ ഞാൻ നെഞ്ചോട് ചേർക്കും. കാരണം, നിന്നെ എനിക്ക് വിശ്വാസമാണ്..’ മറ്റൊരാൾ പറഞ്ഞതിങ്ങനെ.
നാല് ദിവസം മുമ്പായിരുന്നു സംഭവം. രാവിലെ മാഞ്ചസ്റ്ററിലെ തെരുവിൽ പ്രത്യക്ഷപ്പെട്ട യുവാവിെൻറ മുന്നിലെ ചെറിയൊരു േബാർഡാണ് ഇൗ സംഭവങ്ങളുടെ കാരണക്കാരൻ. അതിൽ ബക്താഷ് ഇങ്ങനെ എഴുതിവെച്ചിരുന്നു.
I'M Muslim & I Trust You. Do You Trust Me Enough for A hug?
‘ഞാനൊരു മുസ്ലിം. നിങ്ങളെ വിശ്വസിക്കുന്നു. ഒന്നുചേർത്തുപിടിക്കാൻ മാത്രം എന്നെ നിങ്ങൾ വിശ്വസിക്കുമോ...?’
മാഞ്ചസ്റ്ററിൽ ഭീകരവാദികളുടെ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ട സംഭവത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്ത ശേഷം ഇംഗ്ലണ്ടിലെ മുസ്ലിങ്ങൾ സംശയത്തിെൻറ നിഴലിലായിരുന്നു. ‘വിദ്വേഷത്തിനു പകരം സ്നേഹം പകരുക..’ എന്ന ലക്ഷ്യവുമായായിരുന്നു ബക്താഷ് നൂരി ബോർഡുമായി പ്രത്യക്ഷപ്പെട്ടത്.
ബക്താഷിനെ നെഞ്ചോടണച്ചവരിൽ ഒരാൾ അവനോട് പറഞ്ഞു. ‘ആ സ്ഫോടനത്തിൽ എെൻറ സഹോദരനും മരണപ്പെട്ടു. പക്ഷേ, ഞാൻ നിന്നെ വെറുക്കുന്നില്ല സഹോദരാ, സ്നേഹിക്കുന്നേയുള്ളു..’
മറ്റൊരാൾ വീൽചെയറിലിരുന്നുകൊണ്ട് ബക്താഷിനെ പുണർന്നു. കറുത്തവരും വെളുത്തവരും എന്ന വേർതിരിവില്ലാതെ, കുട്ടികളും വലിയവരുമെന്ന വ്യത്യാസമില്ലാതെ മാഞ്ചസ്റ്ററുകാർ ബക്താഷിനെ ആലിംഗനം ചെയ്തുകൊണ്ടേയിരുന്നു...
ലോകമെങ്ങും വിദ്വേഷം ആസൂത്രിതമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കെ ബക്താഷ് നൂരിയും അവനെ മാറോടച് ചേർക്കാൻ ക്യൂ നിൽക്കുന്ന മാഞ്ചസ്റ്ററിലെ സ്നേഹ സമ്പന്നരായ ജനങ്ങളും ലോകമെങ്ങും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ‘ദ ഡെയ്ലി ടെലഗ്രാഫ്’ പത്രം ഏറെ പ്രാധാന്യത്തോടെയാണ് സംഭവം വാർത്തയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.