കാന്‍സസ് സിറ്റി വെടിവെപ്പ്: ഇന്ത്യക്കാരെ രക്ഷിക്കാന്‍ തോക്കില്‍ കയറിപ്പിടിച്ചു; ഹീറോയായി ഗ്രില്ളോട്ട്

കാന്‍സസ് സിറ്റി (യു.എസ്): ഹൈദരാ ബാദ് സ്വദേശിയായ എന്‍ജിനീയറുടെ മരണത്തില്‍ കലാശിച്ച അമേരിക്കയിലെ വെടിവെപ്പില്‍ ‘ഹീറോ’യായി സ്വദേശി യുവാവ്. അമേരിക്കക്കാരന്‍ തന്നെയായ ആഡം പ്യൂരിന്‍റന്‍െറ ആക്രമണത്തിനിടെ സാഹസിക നീക്കത്തിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തിയ ഇയാന്‍ ഗ്രില്ളോട്ട് എന്ന 24കാരനാണ് വംശീയത മുറ്റിനിന്ന ആക്രമണത്തിനിടയിലും മാനുഷികതയുടെ മുഖമായത്. കൈക്കും നെഞ്ചിനും വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഗ്രില്ളോട്ട് താന്‍മൂലം ഒരു  ജീവനെങ്കിലും രക്ഷിക്കാന്‍ സാധിച്ചതിന്‍െറ ചാരിതാര്‍ഥ്യത്തിലാണ്.

‘അത്തരമൊരു സന്ദര്‍ഭത്തില്‍ എന്താണോ ചെയ്യേണ്ടിയിരുന്നത്, അതുമാത്രമേ ഞാന്‍ ചെയ്തുള്ളൂ. ഒരു ജീവന്‍ രക്ഷിക്കാനായതില്‍ സന്തോഷമുണ്ട്. ആക്രമണത്തിനിരയായത് മറ്റൊരു മനുഷ്യനാണെന്ന് മാത്രമേ ചിന്തിച്ചുള്ളൂ. അല്ലാതെ രാജ്യത്തെ കുറിച്ചൊന്നും ആലോചിച്ചില്ല. നമ്മളെല്ലാവരും മനുഷ്യരല്ളേ’ -കാന്‍സസ് യൂനിവേഴ്സിറ്റി ആശുപത്രിയില്‍നിന്ന് പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ ഗ്രില്ളോട്ട് പറഞ്ഞു. ഇന്ത്യക്കാര്‍ക്കെതിരെ പ്യൂരിന്‍റണ്‍ വെടിയുതിര്‍ക്കുമ്പോള്‍ ഗ്രില്ളോട്ട് തൊട്ടുപിറകിലെ മേശക്കടുത്തുണ്ടായിരുന്നു. പ്യൂരിന്‍റണിന്‍െറ തോക്കില്‍നിന്ന് പുറപ്പെട്ട വെടിയുണ്ടകള്‍ എണ്ണിയ അദ്ദേഹം ഉണ്ട തീര്‍ന്നെന്ന കണക്കുകൂട്ടലില്‍ തോക്കില്‍ കയറിപ്പിടിച്ചു. ‘എനിക്ക് എണ്ണം തെറ്റിയതായിരുന്നു. പിറകിലൂടെയത്തെി ആക്രമിയെ പിടിക്കാനായിരുന്നു ശ്രമം. എന്നാല്‍, തോക്കില്‍പിടിച്ചയുടന്‍ തിരിഞ്ഞുനിന്ന് അയാള്‍ വെടിയുതിര്‍ത്തു’ -ഗ്രില്ളോട്ട് പറഞ്ഞു.

ഈ സമയത്താണ് കാലിനുമാത്രം വെടിയേറ്റ അലോക് മദസാനിക്ക് രക്ഷപ്പെടാനായത്. എന്നാല്‍, തോക്കില്‍ ഒരു ഉണ്ട കൂടി ബാക്കിയുണ്ടായിരുന്നു. ഗ്രില്ളോട്ട് കയറിപ്പിടിച്ചപ്പോള്‍ പ്യൂരിന്‍റണ്‍ വീണ്ടും വെടിയുതിര്‍ത്തു. ഇത് ഗ്രില്ളോട്ടിന്‍െറ കൈപ്പത്തി തുളച്ച്  നെഞ്ചിലാണ് ഏറ്റത്. ഇതോടെ തോക്കിലെ ഉണ്ട തീര്‍ന്നെന്ന് മനസ്സിലാക്കിയ ആക്രമി ഓടിരക്ഷപ്പെടുകയും ചെയ്തു.

പരിക്ക് ഗുരുതരമല്ലാത്ത മദസാനി ആശുപത്രി വിടുന്നതിനുമുമ്പായി തന്‍െറ ജീവന്‍ രക്ഷിച്ച ഗ്രില്ളോട്ടിനെ കാണാനത്തെി. ‘അപ്പോള്‍ ഏറ്റവും സന്തോഷമുള്ള ചിരിയായിരുന്നു എന്‍െറ മുഖത്ത്’ അതേക്കുറിച്ച് ഗ്രില്ളോട്ടിന്‍െറ വാക്കുകള്‍. അദ്ദേഹത്തിന്‍െറ സുഹൃത്തിന് സംഭവിച്ച ദുരന്തത്തില്‍ ദു$ഖമുണ്ടെങ്കിലും മറ്റൊരു ജീവന്‍ രക്ഷിക്കാനായത് ഏറെ സന്തോഷം നല്‍കുന്നു. മദസാനിയുടെ ഭാര്യ അഞ്ചു  മാസം ഗര്‍ഭിണയാണെന്നുകൂടി അറിഞ്ഞപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ളെന്നും ഗ്രില്ളോട്ട് കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - ian grillot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.