വാഷിങ്ടൺ: അവിഹിത ബന്ധം പുറത്തു പറയാതിരിക്കാൻ അമേരിക്കൻ നടിക്ക് 1,30,000 ഡോളർ ൈകക്കൂലി നൽകിെയന്ന ആരോപണം സംബന്ധിച്ച് വിശദീകരണവുമായി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വിവാദങ്ങൾ ഉണ്ടായി രണ്ടുമാസങ്ങൾക്ക് േശഷമാണ് ട്രംപ് ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്.
നടിക്ക് 1,30,000 ഡോളർ നൽകിയെന്ന ആരോപണം തെറ്റാണെന്നും താൻ പണം നൽകിയിട്ടിെല്ലന്നും ട്രംപ് പറഞ്ഞു. 2016ലെ തെരെഞ്ഞടുപ്പിന് തൊട്ടു മുമ്പ് അഭിഭാഷകൻ നടിക്ക് പണം നൽകിയ വിവരം അറിയുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇല്ല എന്ന ഒഴുക്കൻ മുറപടിയാണ് ട്രംപ് നൽകിയത്.
എന്നാൽ തനിക്ക് പണം നൽകിയിട്ടുണ്ടെന്ന് സ്റ്റോമി ഡാനിയേൽ എന്നറിയപ്പെടുന്ന സ്റ്റെഫാനി ക്ലിഫോർഡ് എന്ന നടി വെളിപ്പെടുത്തിയിരുന്നു. ഒരു ദശകം മുമ്പുള്ള ബന്ധം പുറത്തു പറയാതിരിക്കാനാണ് പണം നൽകിയതെന്നും അവർ വ്യക്തമാക്കിയിരുന്നു.
നടിക്ക് പണം നൽകിയതായി വളരെക്കാലം ട്രംപിെൻറ അഭിഭാഷകനായിരുന്ന മൈക്കൽ കോഹെൻ സമ്മതിച്ചു. എന്നാൽ എന്തിനാണ് പണം നൽകിയതെന്ന കാര്യം വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. വെളിപ്പെടുത്താൻ പാടില്ലെന്ന കരാർ നടി ലംഘിച്ചുവെന്നും മൈക്കൽ കൊഹൻ ആരോപിച്ചു.
എന്നാൽ മൈക്കൽ എന്തിനാണ് പണം നൽകിയതെന്ന് തനിക്കറിയില്ലെന്ന് ട്രംപ് പറഞ്ഞു. തെൻറ അഭിഭാഷകനാണ് മൈക്കൽ. പണം നൽകിയത് എന്തിനാണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കൂവെന്നും ട്രംപ് വ്യക്തമാക്കി.
2016ൽ അമേരിക്കയിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ട്രംപിെൻറ അഭിഭാഷകൻ കൈക്കൂലി നൽകിയെന്നാണ് ആരോപണം. വാൾട്ട് സ്ട്രീറ്റ് ജേണൽലാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരുന്നത്.
മൂന്നാമത്തെ ഭാര്യ മെലാനിയയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ട്രംപിന് നടിയുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ലോസ് ആഞ്ചൽസിലെ സിറ്റി നാഷണൽ ബാങ്കിലാണ് പണം നിക്ഷേപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.