ഹൃദയം എടുക്കാന്‍ മറന്നു; യു.എസിൽ വിമാനം തിരിച്ചുപറന്നു

സാൻഫ്രാൻസിസ്​കോ: പകുതിദൂരം പിന്നിട്ടശേഷം സൗത്ത്​​വെസ്​റ്റ്​ എയർലൈൻസ്​ 3606 തിരികെ പറക്കുന്നതുകണ്ട യാത്രക്ക ാർ അന്തംവിട്ടു. കാരണ​മറിഞ്ഞപ്പോൾ അവരുടെ അമ്പരപ്പ്​ ദയാവായ്​പിനു വഴിമാറി. വിമാനത്തിൽ കൊണ്ടുപോകാൻ വെച്ച ഹൃദയം യാത്രക്കാരൻ മറന്നതിനെ തുടർന്നാണ്​ സിയാറ്റിലില്‍നിന്നും ഡാളസിലേക്ക് പോകുകയായിരുന്ന സൗത്ത്​വെസ്​റ്റ്​ എയര്‍ലൈന്‍സ് വിമാനം തിരികെ പറന്നത്. വാല്‍വ് കൈമാറ്റം ചെയ്യുന്നതിനായാണ് ഹൃദയം കൊണ്ടുപോയിരുന്നത്.

ആരുടെയെങ്കിലും ജീവൻ രക്ഷിക്കാനാണോ അല്ലെങ്കിൽ ആശുപത്രിയിൽ സൂക്ഷിക്കാനാണോ ഹൃദയം കൊണ്ടുപോയതെന്നത്​ വ്യക്തമല്ല. സാധാരണ നിലയില്‍ 4-6 മണിക്കൂറിനുള്ളില്‍ ഹൃദയം സ്വീകര്‍ത്താവിന് നല്‍കണമെന്നാണ്. എന്നാല്‍, വാല്‍വ് ഉപയോഗത്തിനായതിനാല്‍ 48 മണിക്കൂര്‍ വരെ സമയമുണ്ടായിരുന്നുവെന്ന് വിദഗ്ധര്‍ പറഞ്ഞു. പ്രാണരക്ഷക്കുള്ള അവയവങ്ങൾ വാണിജ്യ വിമാനങ്ങളിൽ കൊണ്ടുപോകുന്നത്​ അപൂർവമാണ്​. സൗത്ത്​വെസ്​റ്റ്​ കമ്പനി ഇത്തരത്തിൽ അവയവങ്ങളും മൃതദേഹാവശിഷ്​ടങ്ങളും കൈമാറ്റം ചെയ്യാറു​ണ്ടെന്ന്​ ടൈംസ്​ പത്രം റിപ്പോർട്ട്​ ചെയ്യുന്നു.

Tags:    
News Summary - A human heart for donation was left behind by mistake on a Southwest flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.