‘ഹൗഡി മോദി’: ട്രംപ് പങ്കെടുക്കും, അരമണിക്കൂർ സംസാരിക്കും

ടെക്സസ്: അമേരിക്കയിലെ ഹൂസ്റ്റണിൽ നടക്കുന്ന 'ഹൗഡി മോദി' പരിപാടിയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത് സംസാ രിക്കുമെന്ന് റിപ്പോർട്ട്. ട്രംപ് 30 മിനുട്ട് നീളുന്ന പ്രസംഗം നടത്തുമെന്നാണ് വിവരം. മോദിയുടെ പ്രസംഗവും ട്രംപ് ക േൾക്കും. അമേരിക്കൻ പ്രസിഡന്‍റ് പരിപാടിയിലെ അതിഥിയാകുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.

ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി ഒമ്പതിനാണ് ഹൂസ്റ്റണിൽ 'ഹൗഡി മോദി' പരിപാടി നടക്കുക. പരിപാടിയിൽ 50,000 പേർ പങ്കെടുക്കുമ െന്നാണ് കരുതുന്നത്. ഇതിന് മുന്നോടിയായി അമേരിക്കയുടെ ഊർജതലസ്ഥാനമായ ഹൂസ്റ്റണിലെ ഊർജകമ്പനി മേധാവികളുമായി മോദി കൂടിക്കാഴ്ച നടത്തി.

ടെക്സസിൽ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ 'ഹൗഡി മോദി' പരിപാടിയെ ബാധിക്കില്ലെന്നു സംഘാടകർ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാരക്കരാർ വേദിയിൽ ട്രംപ് പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. ഇന്ത്യ–അമേരിക്ക ഉഭയകക്ഷിബന്ധം ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് സന്ദര്‍ശനമെന്ന് യാത്രയ്ക്ക് മുന്‍പ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചിരുന്നു.

Tags:    
News Summary - howdy modi Donald Trump May Deliver 30-Minute Speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.