ഇംപീച്ച്​മെൻറ്​: പ്രമേയം സെനറ്റിലേക്ക്​

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെതിരെ ജനപ്രതിനിധിസഭ പാസാക്കിയ ഇംപീച്ച്​മ​​​​െൻറ്​ പ്രമേയം സെ നറ്റിലേക്ക്​. ​ഇക്കാ​ര്യത്തിൽ പ്രതിനിധി സഭയിൽ ബുധനാഴ്​ച വോ​ട്ടെടുപ്പ് നടക്കും​.

അധികാര ദുർവിനിയോഗം, ക ോൺഗ്രസ്​ നടപടികളെ തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളുടെ പേരിൽ കഴിഞ്ഞ മാസമാണ്​ ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച്​ ചെയ്​തത്​. ഇംപീച്ച്​മ​​​​െൻറ്​ പ്രമേയം മൂന്നിൽ രണ്ട്​ ഭൂരിപക്ഷത്തോടെ ഉപരിസഭയായ സെനറ്റ്​ സംഗീകരിച്ചാൽ മാത്രമേ ട്രംപിനെ നീക്കം ചെയ്യാനാവൂ. പ്രമേയം ഉൗദ്യോഗികമായി സെനറ്റിലേക്ക്​ അയക്കുന്ന നടപടിക്രമമാണ്​ ഇന്ന്​ നടക്കുന്നത്​.

അതേസമയം, റിപ്പബ്ലിക്കൻ പാർട്ടിക്ക്​ ഭുരിപക്ഷമുള്ള സഭയിൽ ഇംപീച്ച്​മ​​​​െൻറ്​ പ്രമേയം പാസാവാനുള്ള സാധ്യത കുറവാണ്​.

Full View
Tags:    
News Summary - House to vote on sending Trump impeachment articles to Senate -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.