ഹെതർ ന്യൂയെർട്ട് ​യു.എന്നി​ലെ യു.​എ​സ് അം​ബാ​സ​ഡ​ർ

വാഷിങ്ടൺ: അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്‍റ് വക്താവ് ഹെതർ ന്യൂയെർട്ട് ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യി​ലെ യു.​എ​സി​​​​​​െൻറ ന​യ​ത​ന്ത്ര പ്ര​തി​നി​ധിയായേക്കും. ഹെതർ ന്യൂയെർട്ടിനെ പുതിയ പദവിയിലേക്ക് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പരിഗണിക്കുന്നതായി മുതിർന്ന വൈറ്റ് ഹൗസ് ഉഗ്യോഗസ്ഥൻ എ.ബി.സി ന്യൂസിനെ അറിയിച്ചു.

ട്രംപിന്‍റെ തീരുമാനം അംഗീകരിച്ചാൽ യു.എൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധിയായിരുന്ന നി​ക്കി ഹാ​ലിയുടെ പിൻഗാമിയാകും ഹെതർ ന്യൂയെർട്ട്. ട്രംപുമായി രണ്ടു തവണ ന്യൂയെർട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. സെനറ്റിന്‍റെ അംഗീകാരം ലഭിച്ചാലേ സ്ഥാനപതി സ്ഥാനത്തേക്ക് ന്യൂയെർട്ടിനെ നിയമിക്കാൻ സാധിക്കൂ.

എ.ബി.സി ന്യൂസിലെ മാധ്യമപ്രവർത്തനത്തിന് ശേഷം 2017 ഏപ്രിലിലാണ് ന്യൂയെർട്ട് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റ് വക്താവായി ചുമതയേറ്റത്. ഫോക്സ് ന്യൂസ് മുൻ അവതാരകയായിരുന്നു. റെക്സ് ടില്ലേഴ്സനെ പുറത്താക്കിയതിന് പിന്നാലെ ന്യൂയെർട്ടിനെ പബ്ലിക് ഡിപ്ലോമസി ആൻഡ് പബ്ലിക് അഫേഴ്സ് ആക്ടിങ് സെക്രട്ടറിയായി സ്ഥാനകയറ്റം നൽകി.

പ്രസിഡന്‍റ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് യു.എന്നി​ലെ യു.​എ​സ് ന​യ​ത​ന്ത്ര പ്ര​തി​നി​ധിയായിരുന്ന നി​ക്കി ഹാ​ലി രാ​ജി​വെ​ച്ചത്. ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ നി​ക്കി​ 2017 ജ​നു​വ​രി​യി​ലാ​ണ്​ അം​ബാ​സ​ഡ​റാ​യി നാ​മ​നി​​ർ​ദേ​ശം ചെ​യ്ത​ത്. സൗ​ത്ത്​ ക​രോ​ലൈ​ന ഗ​വ​ർ​ണ​റാ​യി​രു​ന്ന നിക്കി 2014ൽ ​വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടിരുന്നു. നേ​ര​ത്തേ ട്രം​പി​​​​​​െൻറ ക​ടു​ത്ത വി​മ​ർ​ശ​ക​യാ​യി​രു​ന്ന അ​വ​ർ പി​ന്നീ​ട്​ വ​ക്താ​വാ​യി മാ​റി.

Tags:    
News Summary - Heather Nauert Donald Trump US ambassador in UN -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.