മിസൈൽ ആക്രമണമുണ്ടാവുമെന്ന്​ തെറ്റായ സന്ദേശം; ഹവായ്​ മുൾമുനയിൽ

ഹോണോലുലു​: ബാലിസ്​റ്റിക്​ മിസൈൽ ആക്രമണമുണ്ടാവുമെന്ന സന്ദേശം പ്രചരിച്ചതോടെ ശനിയാഴ്​ച കുറച്ച്​ സമയത്തേക്ക്​ അമേരിക്കൻ സംസ്ഥാനമായ ഹവായ്​ മുൾമുനയിലായി. ബാലിസ്​റ്റിക്​ മിസൈൽ ആക്രമണമുണ്ടാവുമെന്നും ജനങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്ക്​ മാറണമെന്നുമായിരുന്നു മൊബൈൽ സന്ദേശം. തെറ്റായ വിവരമല്ല ഇതെന്നും  സന്ദേശത്തിൽ വ്യക്​തമാക്കിയിരുന്നു.

എന്നാൽ, അൽപ്പസമയത്തിനകം തന്നെ ​സന്ദേശത്തിൽ വ്യക്​തതയുമായി ഹവായ്​ ഗവർണർ രംഗത്തത്തി. ഒരു ഉദ്യോഗസ്ഥന്​ സംഭവിച്ച അബദ്ധം മൂലമാണ്​ സ​ന്ദേശം പ്രചരിച്ചതെന്ന്​ ഗവർണർ അറിയിച്ചു. ഇതുസംബന്ധിച്ച്​ ​അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്​തമാക്കി. 

ഉത്തരകൊറിയൻ മിസൈൽ ഭീഷണിയുടെ പശ്​ചാത്തലത്തിൽ ജനങ്ങൾക്ക്​ മുന്നറിയിപ്പ്​ നൽകാനായി പുതിയ സംവിധാനം സ്ഥാപിച്ചിരുന്നു. ഇത്​ ഉദ്യേഗസ്ഥൻ തെറ്റായി പ്രവർത്തിക്കുകയായിരുന്നുവെന്നാണ്​ വിശദീകരണം. 

Tags:    
News Summary - Hawaii missile alert: False alarm sparks panic in US state-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.