എച്ച്​-1ബി വിസ: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രധാന പ്രശ്​നമായി ഉയരാൻ സാധ്യത

വാഷിങ്​ടൺ: ഡൊണൾഡ്​ ട്രംപ്​ അധികാരത്തിലെത്തിയതിനു ശേഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രധാന പ്രശ്​നമായി എച്ച്​-1 ബി വിസ  ഉയർന്നു വരാൻ സാധ്യത.  അമേരിക്കൻ ഹെറിറ്റേജ്​ ഫൗണ്ടേഷൻ അംഗവും, വിദഗ്​ദയുമായി ലിസ കർടസാണ്​ പി.ടി.​െഎക്ക്​ നൽകിയ അഭിമുഖത്തിൽ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്​.

പാകിസ്​താൻ വിഷയത്തിലടക്കം ഇന്ത്യക്കനുകൂലമായ നിലപാടായിരിക്കും അമേരിക്ക സ്വീകരിക്കുക. തീവ്രവാദത്തിനെതിരെ ട്രംപ്​ ശക്​തമായ  നിലപാട്​ സ്വീകരിച്ചിട്ടുണ്ട്​. എന്നാൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രധാന തർക്ക വിഷയം എച്ച്​-1ബി വിസയുടെ കാര്യത്തിലായിരിക്കും. അമേരിക്കയിലേക്ക്​ തൊഴിലുകൾ തിരിച്ചെത്തിക്കാനുള്ള അദേഹത്തി​​െൻറ ശ്രമം ആഗോള വ്യാപാരത്തെ എങ്ങനെ ബാധിക്കുമെന്ന്​ കണ്ടറിയണമെന്ന്​ കർട്​സ്​ പറഞ്ഞു.

ട്രംപ്​ അധികാരത്തിലെത്തിയപ്പോൾ മുതൽ ഏറ്റവും അധികം ആശങ്ക അനുഭവിക്കുന്നത്​ ഇന്ത്യൻ വ്യവസായലോകമാണ്​. പുതിയ പ്രസിഡൻറി​​െൻറ നയങ്ങൾ പലതും വ്യവസായലോകത്തിന്​ തിരിച്ചടിയാവുമെന്ന്​ നേരത്തെ തന്നെ പ്രവചനങ്ങൾ ഉണ്ടായിരുന്നു.​ ​അമേരിക്കയിലെ ​കോർപ്പറേറ്റ്​ ടാക്​സി​​െൻറ കാര്യത്തിലും, എച്ച്​-1ബി വിസയു​ടെ കാര്യത്തിലും ട്രംപ്​ സ്വീകരിക്കുന്ന നയങ്ങൾ ഇന്ത്യൻ വ്യവസായങ്ങളെ സംബന്ധിച്ച്​ നിർണായകമാണ്​.

Tags:    
News Summary - H-1B Visa 'Potential Area Of Conflict' Between India-US Under Donald Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.