അമേരിക്കയിലെ പേൾ ഹാർബർ ഷിപ്പ് യാർഡിൽ വെടിവെപ്പ്; രണ്ട് മരണം

ലോസ്ആഞ്ചലസ്: അമേരിക്കയിലെ ഹവായിയിൽ സ്ഥിതി ചെയ്യുന്ന പേൾ ഹാർബർ നാവികസേനാ കപ്പല്‍നിര്‍മ്മാണ കേന്ദ്രത്തിൽ നടന്ന വെടിവെപ്പിൽ രണ്ട് മരണം. ഒരാൾക്ക് ഗുരുതര പരിക്ക്. പ്രതിരോധ വകുപ്പിലെ സൈനികേതര ഉദ്യോഗസ്ഥരാണ് മരിച്ചത്. വെടിവെപ്പ് നടത്തിയ യു.എസ് നാവികൻ സ്വയം ജീവനൊടുക്കി.

അമേരിക്കൻ സമയം ഉച്ചക്ക് 2.30ന് ഒഹാവോയിലെ തെക്കൻ തീരത്തെ കപ്പല്‍നിര്‍മ്മാണ കേന്ദ്രത്തിന്‍റെ കവാടത്തിലാണ് സംഭവം. നാവികസേനയുടെ യുണിഫോം ധരിച്ച ആളാണ് പ്രകോപനം കൂടാതെ വെടിയുതിർത്തത്.

അമേരിക്കൻ നാവിക, വ്യോമസേനകളുടെ താവളമാണ് പേൾ ഹാർബർ. 1941ൽ ജപ്പാൻ ൈസന്യം നടത്തിയ പേൾ ഹാർബർ ആക്രമണത്തിൽ 2403 യു.എസ് സൈനികർ കൊല്ലപ്പെട്ടതിന്‍റെ 78ാമത് വാർഷികം കഴിഞ്ഞ ബുധനാഴ്ചയാണ് രാജ്യം ആചരിച്ചത്.

Tags:    
News Summary - Gunman Opens Fire at US Naval Base Pearl Harbor in Hawaii -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.