വടക്കൻ മെക്സിക്കോയിൽ വെടിവെപ്പ്; 14 പേർ കൊല്ലപ്പെട്ടു

മെക്സിക്കോ സിറ്റി: യു.എസ് അതിർത്തിയോട് ചേർന്ന മെക്സിക്കൻ നഗരത്തിലുണ്ടായ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടു. പകൽ സമയത്ത് നടന്ന വെടിവെപ്പിൽ 10 മയക്കുമരുന്ന് മാഫിയ അംഗങ്ങളും നാലു പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. ആറു പൊലീസുകാർക്ക് പരിക്കേറ്റു.

വില്ല യൂനിയൻ നഗരത്തിൽ സായുധ സജ്ജരായ സംഘം പിക്കപ്പ് ട്രക്കിലെത്തി വെടിവെപ്പ് നടത്തുകയായിരുന്നെന്ന് കൊവാഹുയില സ്റ്റേറ്റ് സർക്കാർ പറഞ്ഞു.

മെക്സിക്കൻ ലഹരിമരുന്ന് മാഫിയകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കുമെന്ന യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനക്കു പിന്നാലെയായിരുന്നു വെടിവെപ്പ്.

Tags:    
News Summary - gunfight-northern-mexico-14-killed-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.