ട്രം​പി​നെ​തി​രെ കോ​മി​യു​ടെ  വെ​ളി​പ്പെ​ടു​ത്ത​ൽ

വാ​ഷി​ങ്​​ട​ൺ: പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​തി​രെ മു​ൻ എ​ഫ്.​ബി.​െ​എ ഡ​യ​റ​ക്​​ട​ർ ജെ​യിം​സ്​ കോ​മി ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ യു.​എ​സി​ൽ പു​തി​യ രാ​ഷ്​​ട്രീ​യ വി​വാ​ദ​ത്തി​ന്​ തി​രി​കൊ​ളു​ത്തി. ത​ന്നോ​ട്​ കൂ​റു​പു​ല​ർ​ത്ത​ണ​മെ​ന്ന്​ ട്രം​പ്​ ആ​വ​ശ്യ​പ്പെ​ട്ട​താ​യി​രു​ന്നു​വെ​ന്നാ​ണ്​ സ്​​ഥാ​ന​ത്തു​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട കോ​മി​യു​ടെ പ്ര​സ്​​താ​വ​ന. 
കോ​മി​യു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം യു.​എ​സ്​ കോ​ൺ​ഗ്ര​സി​ൽ​വെ​ച്ച്​ ഇ​തി​​​​െൻറ സാ​ക്ഷ്യ​പ​ത്രം ഇ​ൻ​റ​ലി​ജ​ൻ​സി​​​​െൻറ സെ​ന​റ്റ്​ സെ​ല​ക്​​ട്​ ക​മ്മി​റ്റി പ​ര​സ്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കോ​മി​യും ട്രം​പും ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​ത്തി​​​​െൻറ ഏ​ഴു പേ​ജു വ​രു​ന്ന തെ​ളി​വു​ക​ൾ ആ​യി​രു​ന്നു അ​തി​ൽ.  ജ​നു​വ​രി 27ന്​ ​ന​ട​ന്ന സ്വ​കാ​ര്യ വി​രു​ന്നി​ൽ വി​ധേ​യ​പ്പെ​ട്ടു​നി​ൽ​ക്കു​ന്ന​വ​രെ ത​നി​ക്ക്​ ആ​വ​​ശ്യ​മു​ണ്ടെ​ന്നും അ​ത്​ താ​ൻ പ്ര​തീ​ക്ഷി​ക്ക​ു​ന്നു​വെ​ന്നും ട്രം​പ്​ പ​റ​ഞ്ഞ​താ​യി കോ​മി  പ​റ​യു​ന്നു.  

ഇൗ ​പ​ര​സ്യ പ്ര​സ്​​താ​വ​ന ബോ​ധ​പൂ​ർ​വ​മാ​ണ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ ക​മ്മി​റ്റി പു​റ​ത്തു​വി​ട്ട​​തെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. 56കാ​ര​നാ​യ കോ​മി​യെ ക​ഴി​ഞ്ഞ മാ​സം ട്രം​പ്​ എ​ഫ്.​ബി.​െ​എ​യു​ടെ ത​ല​പ്പ​ത്തു​നി​ന്ന്​ പു​റ​ത്താ​ക്കി​യി​രു​ന്നു. ത​​​​െൻറ മു​ൻ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്​​ടാ​വാ​യ മൈ​ക്കി​ൾ ഫ്ലി​ന്നി​നെ​തി​രാ​യ  അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പ്​ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന കാ​ര്യ​വും കോ​മി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദ​ശ​ക​ങ്ങ​ൾ​ക്കി​ടെ യു.​എ​സ്​ കോ​ൺ​ഗ്ര​സി​ൽ ഏ​റ്റ​വും അ​ധി​കം ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യ ​വെ​ളി​പ്പെ​ടു​ത്ത​ലാ​ണി​തെ​ന്നാ​ണ്​ രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​ർ ക​രു​തു​ന്ന​ത്. ​​സം​ഭ​വ​​ത്തി​ൽ ട്രം​പി​നെ വി​മ​ർ​ശി​ച്ച്​  നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.  

News Summary - Former FBI Chief to Testify Trump Tried to Influence Russia Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.