ന്യൂസിലൻഡിലെ ഭീകരാക്രമണത്തിൻെറ 15 ലക്ഷം വീഡിയോകൾ നീക്കം ചെയ്തതായി ഫേസ്ബുക്ക്.
ആക്രമണം നടന്ന ആദ്യ 24 മണിക്കൂറിനുള്ളിൽ ആഗോളതലത്തിൽ 15 ലക്ഷം വീഡിയോകൾ ഞങ്ങൾ നീക്കംചെയ്തു. അതിൽ 1.2 ദശലക്ഷം വീഡിയോകൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ തടഞ്ഞു- കമ്പനി വ്യക്തമാക്കി.
വീഡിയോയുടെ എഡിറ്റുചെയ്ത പതിപ്പുകളും നീക്കം ചെയ്യുന്നുവെന്നും കമ്പനി അറിയിച്ചു. ആക്രമണത്തിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഫേസ്ബുക്കിൻെറ നടപടി.
പള്ളിയിലെ വെടിവെപ്പ് 17 മിനിറ്റ് നേരം അക്രമി ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിട്ടിരുന്നു. ഇത് പിന്നീട് മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.