വാഷിങ്ടണ്‍: ഇറാഖ്, ഇറാന്‍, സിറിയ തുടങ്ങി ഏഴു പ്രമുഖ മുസ്ലിം രാഷ്ട്രങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് അമേരിക്കന്‍ നിയമങ്ങളുടെ ലംഘനമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റ കാര്യത്തില്‍ ഏതെങ്കിലും പ്രത്യേക ദേശത്തിനെതിരെ വിവേചനം പാടില്ളെന്ന് 1965ല്‍ യു.എസ് കോണ്‍ഗ്രസ് പാസാക്കിയ നിയമം അനുശാസിക്കുന്ന സാഹചര്യത്തില്‍ ട്രംപിന്‍െറ ഉത്തരവ് നിയമവിരുദ്ധവും അസാധുവുമായിത്തീരും.

ചൈനീസ് കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെ 19ാം നൂറ്റാണ്ടില്‍ ഏര്‍പ്പെടുത്തിയ കുടിയേറ്റ നിയന്ത്രണം നിരവധി വിവേചനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയ സാഹചര്യത്തിലാണ് 1965ല്‍ യു.എസ് കോണ്‍ഗ്രസ് വിവേചനങ്ങള്‍ പൂര്‍ണമായി അവസാനിപ്പിക്കുന്ന കുടിയേറ്റ ബില്‍ പാസാക്കിയത്.
ഒരുകാലത്ത് ഏഷ്യക്കാരെയും ആഫ്രിക്കക്കാരെയും ചില യൂറോപ്യന്‍ രാജ്യക്കാരെവരെയും കുടിയേറ്റ നിയന്ത്രണ ചട്ടത്തില്‍ കുരുക്കി അധികൃതര്‍ യു.എസ് പ്രവേശനം നിഷേധിച്ചിരുന്നു.

യു.എസ് താല്‍പര്യങ്ങള്‍ക്ക് ഹാനി വരുത്തുമെന്ന് കരുതുന്ന വിദേശ പൗരന്മാര്‍ക്ക് വിസ നിഷേധിക്കാന്‍ പ്രസിഡന്‍റിന് പ്രത്യേകാവകാശം നല്‍കുന്ന 1952ലെ നിയമപ്രകാരമാണ് തന്‍െറ നടപടിയെന്ന ട്രംപിന്‍െറ വാദം വിലപ്പോകില്ളെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
 വ്യക്തികളുടെ വംശമോ ദേശമോ ജന്മസ്ഥലമോ നോക്കി കുടിയേറ്റാവകാശം നിഷേധിക്കാന്‍ ഒരു വ്യക്തിക്കും അവകാശം ഉണ്ടായിരിക്കുന്നതല്ളെന്ന 1965ലെ ചട്ടം പ്രസിഡന്‍റിന്‍െറ വിശേഷാധികാരത്തത്തെന്നെ ദുര്‍ബലപ്പെടുത്തിയതിനാല്‍ ട്രംപിന്‍െറ വാദം അംഗീകരിക്കപ്പെടില്ളെന്നും നിയമജ്ഞര്‍ വിശദീകരിക്കുന്നു.

 

Tags:    
News Summary - emigration bill in us is un laweull

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.