ക്വിറ്റോ (ഇക്വാഡോർ): കോവിഡ് വ്യാപനത്തെ തുടർന്ന് പൂർണമായും തുടച്ചു നീക്കപ്പെടുമെന്ന് ഭയന്ന ഇക്വഡോറിലെ തദ്ദേശീയ ഗോത്രസമൂഹം ആമസോൺ കാടിനുള്ളിേലക്ക് പലായനം ചെയ്യുന്നു. ഇക്വഡോർ-പെറു അതിർത്തിയോട് ചേർന്ന സീകോപായിലെ തദ്ദേശീയരാണ് കോവിഡ് വ്യാപനത്തിൽ ഭീതിയിലായത്. 744 അംഗങ്ങൾ മാത്രമുള്ള തദ്ദേശിയ വിഭാഗമാണിത്. 15 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും രണ്ട് മുതിർന്ന അംഗങ്ങൾ മരിക്കുകയും ചെയ്തതോടെയാണ് ഇവരുടെ ആശങ്ക വർധിച്ചത്.
വൈറസ് ഭീതിയെ തുടർന്ന് തദ്ദേശീയ വിഭാഗത്തിലെ കുട്ടികളും പ്രായമായവരുമടക്കം നിരവധി പേരാണ് ഇതിനകം ആമസോണിെൻറ ഹൃദയഭാഗത്തുളള ലഗാർട്ടോകോച്ചയിലേക്ക് ചെറുവള്ളങ്ങളിൽ കയറി പോയത്.
ഇക്വഡോറിൽ 31,000 ഒാളം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1600 പേർ മരിച്ചു. സികോപായിൽ നിരവധി േപർക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നെങ്കിലും അധികൃതർ അത് കാര്യമാക്കിയില്ല എന്ന ആക്ഷേപം തദ്ദേശീയർക്കുണ്ട്. രോഗലക്ഷണങ്ങളുള്ള ഒരാൾ ഏപ്രിൽ പകുതിയോടെ മരിച്ചപ്പോൾ പ്രദേശത്തിെൻറ അതിർത്തി അടക്കാനും ആവശ്യമായ നടപടിയെടുക്കാനും തദ്ദേശീയർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നടപടിയൊന്നും ഉണ്ടായില്ല.
തങ്ങൾ 700 പേർ മാത്രമാണുള്ളതെന്നും നേരത്തെ ഇത്തരം ദുരന്തങ്ങൾ നേരിട്ടാണ് എണ്ണം ഇത്രയും കുറഞ്ഞതെന്നും തദ്ദേശീയ നേതാക്കൾ പറയുന്നു. ഞങ്ങൾ 700 പേർ ഉണ്ടായിരുന്നെന്നും ഇപ്പോൾ 100 ആയി എന്നും ഭാവിയിൽ പറയേണ്ടിവരുന്നത് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അവർ പറയുന്നു.
സീകോപായ് പോലുള്ള സമൂഹങ്ങളെ ആരോഗ്യ മന്ത്രാലയം അവഗണിക്കുകയാണെന്നും അവർക്ക് ആവശ്യമായ വൈദ്യ പരിശോധനകളോ മറ്റോ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇക്വഡോറിലെ മനുഷ്യാവകാശ സംഘടനാ പ്രതിനിധികൾ പറയുന്നു. കോവിഡ് വ്യപനത്തിൽ തങ്ങൾ സാംസ്കാരികമായും ഭൗതികമായും തുടച്ചു നീക്കപ്പെടുമെന്ന് ഭയക്കുന്നവരാണ് തദ്ദേശീയരെന്ന് മനുഷ്യാവകാശ പ്രവർത്തക മരിയ എസ്പിനോസ പറയുന്നു.
ഏപ്രിൽ അവസാനം പെറുവിലെ തദ്ദേശിയ വിഭാഗങ്ങൾ െഎക്യരാഷ്ട്ര സഭക്ക് നൽകിയ പരാതിയിൽ പറയുന്നത് കോവിഡിൽ നിന്ന് തങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാറുകൾ കൈകൊള്ളുന്നില്ലെന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.