ന്യൂയോർക്ക്: രാജ്യത്ത് നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമം മുസ്ലിംകൾക്ക് എതിരല്ലെന്നും നമ്മുടെ സംസ്കാരം വെറുപ്പിെൻറ ഭാഷ പഠിപ്പിക്കുന്നില്ലെന്നും ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. വാഷിങ്ടണിൽ നടക്കുന്ന ഇന്തോ-യു.എസ് മന്ത്രിതല സമിതി യോഗത്തിനെത്തിയ രാജ്നാഥ് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുേമ്പാഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ജീവിക്കുന്ന ഓരോ മുസ്ലിമും തെൻറ സഹോദരനും കുടുംബാംഗവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അസമിലെയും പശ്ചിമ ബംഗാളിലെയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആരെങ്കിലും പൗരത്വ നിയമം മുസ്ലിം വിരുദ്ധമാണെന്നു പറഞ്ഞാൽ പുനർവിചിന്തനത്തിന് തയാറാണെന്നും അദ്ദേഹം പറഞ്ഞു.രാജ്നാഥും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്കൽ പോംപിയോ, പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ എന്നിവരുമായി ബുധനാഴ്ച ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.