ന്യൂയോർക്കിൽ നൂറോളം മൃതദേഹങ്ങൾ ട്രക്കുകളിൽ കൂട്ടിയിട്ട നിലയിൽ

ന്യൂയോർക്ക്: നഗരത്തിലെ ശ്​മശാനത്തിന്​ സമീപം നിർത്തിയിട്ട ട്രക്കുകളിൽ ഡസൻ കണക്കിന്​ മൃതദേഹങ്ങൾ കണ്ടെത്തി. ഇത ുവഴിപോയ യാത്രക്കാരൻ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന്​ അധികൃതരെ വിവരമറിയിച്ചപ്പോഴാണ്​ സംഭവം പുറംലോകമറ ിഞ്ഞത്​.

ശീതീകരണിപോലുമില്ലാത്ത ട്രക്കുകളിൽ ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവ ഇതിനുള്ളിൽ സൂക്ഷിച്ചിട്ട്​ എത്ര ദിവസമായി എന്നത്​ വ്യക്​തമല്ല. കോവിഡ്​ 19 ബാധിതരുടെ മൃതദേഹങ്ങളാണോ ഇതെന്ന കാര്യവും അധികൃതർ പുറത്തുവിട്ടിട്ടില്ല. സുരക്ഷാകവചങ്ങളണിഞ്ഞ തൊഴിലാളികളെത്തി മൃതദേഹങ്ങൾ ശീതീകരിച്ച വാഹനത്തിലേക്ക് മാറ്റി.

50 ഓളം മൃതദേഹങ്ങൾ സൂക്ഷിക്കാൻ ശ്​മശാനം അധികൃതർ നാല് ട്രക്കുകൾ വാടകയ്‌ക്കെടുത്തതായി യുഎസ് പൊലീസ്​ പറഞ്ഞു. എന്നാൽ, നൂറോളം മൃതദേഹങ്ങളാണ്​ വാഹനങ്ങളിലുണ്ടായിരുന്നതെന്ന്​ എ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു. അതേസമയം, കോവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ സംസ്​രിക്കാൻ ആഴ്ചകളോളം സമയമെടുക്കുന്നതായി ശ്​മശാനം അധികൃതർ അറിയിച്ചു.

10.64 ലക്ഷം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച അമേരിക്കയിൽ ഇതുവരെ 61,680 പേരാണ്​ രോഗം ബാധിച്ച്​ മരിച്ചത്​. ന്യൂയോർക്കാണ്​ ലോകത്ത്​ എറ്റവും കൂടുതൽ രോഗബാധിതരുള്ള നഗരം. 3,06,158 പേർക്കാണ്​ ഇവിടെ രോഗം ബാധിച്ചത്​. 23,474 ആളുകൾ മരിച്ചു. ഇവിടെയുള്ള ശ്​മശാനങ്ങൾ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്​.

Tags:    
News Summary - Dozens of bodies found in trucks in New York

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.