വാഷിങ്ടൺ: 2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ തെളിയിക്കാൻ പ്ര ത്യേക അന്വേഷണസംഘത്തലവൻ റോബർട്ട് മുള്ളറിന് കഴിഞ്ഞിട്ടില്ലെന്ന് അറ്റോണി ജനറ ൽ വില്യം ബാർ.
തെരഞ്ഞെടുപ്പ് തനിക്ക് അനുകൂലമാക്കാൻ ട്രംപ് റഷ്യൻ അധികൃതരുമായി ബന്ധപ്പെട്ടുവെന്നതിന് മുള്ളർക്ക് തെളിവു ലഭിച്ചിട്ടില്ലെന്നാണ് ബാർ വ്യക്തമാക്കിയത്. ഇക്കാര്യം വിശദീകരിക്കുന്ന കത്ത് അദ്ദേഹം നീതിന്യായ വകുപ്പിനും ഉന്നത കോൺഗ്രസ് അംഗങ്ങൾക്കും കൈമാറി.
മുള്ളറുടെ അന്വേഷണ റിപ്പോർട്ടിെൻറ സമഗ്രവിവരങ്ങളാണ് നാലു പേജുള്ള കത്തിൽ വിശദീകരിക്കുന്നത്. അന്വേഷണം പൂർത്തിയാക്കി മുള്ളർ അറ്റോണി ജനറലിന് 400 പേജ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ട്രംപിെൻറ പ്രചാരകസംഘവുമായി ബന്ധം പുലർത്തിയെന്ന് ആരോപണമുയർന്ന റഷ്യൻ അധികൃതരെ കുറിച്ച് മുള്ളർ അന്വേഷണം നടത്തിയതായും എന്നാൽ, നിയമവിരുദ്ധമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ബാർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.