വാഷിങ്ടൺ: സിറിയയിൽനിന്ന് പിടികൂടിയ നൂറുകണക്കിന് െഎ.എസ് ഭീകരരെ യൂറോപ്പ് ഏ റ്റെടുക്കണമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അല്ലാത്തപക്ഷം അവരെ വിട്ടയക ്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. 800 ഭീകരരെയാണ് സിറിയയിൽ നിന്ന് പിടികൂടിയത്.
ഇവ രെ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ യൂറോപ്യൻ സഖ്യരാജ്യങ്ങൾ സ്വീകരിക്കണമെന്നാ ണ് ട്വിറ്ററിലൂടെ ട്രംപ് ആവശ്യപ്പെട്ടത്. സിറിയയിൽ െഎ.എസിെൻറ പതനം ഉറപ്പായിക്കഴിഞ്ഞു. മോചിപ്പിക്കുന്ന പക്ഷം െഎ.എസ് ഭീകരർ യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപരിക്കുന്നത് യു.എസ് ഇഷ്ടപ്പെടുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിെൻറ ആവശ്യം യൂറോപ്യൻ രാജ്യങ്ങളെ സമ്മർദത്തിലാക്കിയിട്ടുണ്ട്്. സിറിയയിൽനിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന ട്രംപിെൻറ പ്രഖ്യാപനവും സഖ്യകക്ഷികൾ ആശങ്കയോടെയാണ് കണ്ടത്.
കിഴക്കൻ സിറിയയിലെ െഎ.എസിെൻറ അവസാന ശക്തികേന്ദ്രങ്ങളിൽ ഒരാഴ്ച മുമ്പാണ് യു.എസ് പിന്തുണയോടെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് (എസ്.ഡി.എഫ്) പോരാട്ടം ശക്തമാക്കിയത്. ഇറാഖുമായി അതിർത്തി പങ്കിടുന്ന ബഖൂസ് എന്ന ഗ്രാമത്തിലായിരുന്നു െഎ.എസ് തമ്പടിച്ചിരുന്നത്. എസ്.ഡി.എഫ് പോരാട്ടത്തിെൻറ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ട്രംപിെൻറ ട്വീറ്റ്. ഭീകരർ യൂറോപ്പിലേക്ക് തിരിച്ചെത്തുന്നതിെൻറ ആശങ്ക ബ്രിട്ടൻ പങ്കുവെച്ചിരുന്നു.
നേരത്തേ 15ാം വയസ്സിൽ െഎ.എസിൽ ചേർന്ന ബ്രിട്ടീഷ് പെൺകുട്ടി മടങ്ങിയെത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. അതിനോട് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയം ജാഗ്രതയോടെയാണ് പ്രതികരിച്ചത്.
ഭീകരരെ യൂറോപ്യൻ രാജ്യങ്ങൾ ജയിലിലടച്ച് വിചാരണ നടത്തണമെന്നാണ് ട്രംപിെൻറ ആവശ്യം. അതേസമയം, െഎ.എസിൽ ചേർന്നവരെ തിരിെക സ്വീകരിക്കാൻ ഫ്രാൻസ് താൽപര്യം പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.