അധിക ഇറക്കുമതി തീരുവ ചുമത്തേണ്ടെന്ന്​ യു.എസ്​-ചൈന ധാരണ

വാഷിങ്​ടൺ: വ്യാപാര യുദ്ധത്തിന്​ താൽകാലികമായി അറുതി വരുത്താൻ യു.എസ്​-ചൈന ധാരണ. ജി 20 രാജ്യങ്ങളുടെ ഉച്ചകോടിക്കിടെയാണ്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും ചൈനീസ്​ ഭരണാധികാരി ഷീ ജിങ്​ പിങ്ങും വ്യാപാര യുദ്ധത്തിന്​ താൽകാലിക വിരാമമിടുമെന്ന്​ അറിയിച്ചത്​. ഇരു രാജ്യങ്ങളും ഉൽപന്നങ്ങൾക്ക്​ പുതുതായി ഇറക്കുമതി തീരുവ ചുമത്തില്ലെന്ന്​ അറിയിച്ചു.

90 ദിവസത്തേക്കായിരിക്കും അമേരിക്കയും ചൈനയും പുതിയ ഇറക്കുമതി തീരുവ ചുമത്തുന്നതിൽ നിന്ന്​ വിട്ടുനിൽക്കുക. അതിനുള്ളിൽ പ്രശ്​നം ചർച്ചയിലുടെ പരിഹരിക്കാനാണ്​ നീക്കം. ഇതോടെ ആഗോള വ്യാപാരരംഗത്തെ പ്രതിസന്ധിക്ക്​ താൽകാലിക വിരാമമായി.

നേരത്തെ ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ ചുമത്തിയിരുന്ന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന്​ 25 ശതമാനമായി വർധിപ്പിക്കുമെന്ന്​ ട്രംപ്​ അറിയിച്ചിരുന്നു. ജനുവരി മുതൽ പുതിയ തീരുവ ചുമത്താനായിരുന്നു നീക്കം. പുതിയ സാഹചര്യത്തിൽ അധിക തീരുവ ഇപ്പോൾ ചുമത്തില്ലെന്നാണ്​ അമേരിക്ക അറിയിച്ചിരിക്കുന്നത്​.

Tags:    
News Summary - Donald Trump and Xi Jinping declare trade truce at G20-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.